പരിയാരത്തെ കവർച്ച; സുള്ളൻ സുരേഷ് തമിഴ്നാട്ടിൽ പിടിയിൽ

Share our post

പരിയാരം : മോഷ്ടാവ് സുള്ളൻ സുരേഷിനെ തമിഴ്നാട്ടിൽ വെച്ച് പരിയാരം പോലീസ് പിടികൂടി. ഒക്ടോബർ 19-ന് പരിയാരം ചിതപ്പിലെപൊയിലിലെ ഡോ. സക്കീർഅലിയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ ഒന്നാംപ്രതിയാണ് കോയമ്പത്തൂർ സ്വദേശിയായ സുള്ളൻ സുരേഷ്. വീടിന്റെ ജനൽഗ്രിൽ തകർത്ത് അകത്തുകടന്ന് വയോധികയെ കഴുത്തിന് കത്തിവെച്ച് ആക്രമിച്ച് ഒൻപതുപവന്റെ ആഭരണങ്ങളും 15,000 രൂപയും കവർന്നതാണ് കേസ്.

ഈ കേസിൽ സുരേഷിന്റെ കൂട്ടാളികളായ സഞ്ജീവ്കുമാർ, ജെറാൾഡ്, രഘു എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. അബു എന്ന ശിവലിംഗത്തെയാണ് ഇനി പിടികിട്ടാൻ ബാക്കിയുള്ളത്. ഒരാഴ്ചയായി പരിയാരം പോലീസിന്റെ പ്രത്യേക സംഘം ഇയാളെ പിടികൂടാനായി തമിഴ്‌നാട്ടിലായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!