പോലീസ് സ്റ്റേഷനുകളിൽ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നു

Share our post

പോലീസ് സ്റ്റേഷനുകളിൽ സന്ദർശകർക്ക് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തുന്നു. പോലീസ് സ്റ്റേഷനിൽ പരാതികൾ സമർപ്പിക്കുന്നതിനും, മറ്റ് വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കുവേണ്ടിയാണ് പുതിയ ടോക്കൺ സമ്പ്രദായം നടപ്പിലാക്കുന്നത്.

ആദ്യഘട്ടത്തിൽ തൃശൂർ ടൌൺ ഈസ്റ്റ്, ഒല്ലൂർ പോലീസ് സ്റ്റേഷനുകളിലാണ് ടോക്കൺ മെഷീൻ സ്ഥാപിക്കുന്നത്. പൊതുജനങ്ങൾ പോലീസ് സ്റ്റേഷനിലെത്തുമ്പോൾ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്ന ടോക്കൺ മെഷീനിലെ ചുവപ്പുബട്ടൺ അമർത്തിയാൽ ടോക്കൺ ലഭിക്കും.

ഇത് പോലീസ് സ്റ്റേഷൻ പി.ആർ.ഓ യെ കാണിക്കണം. ടോക്കൺ സീരിയൽ നമ്പർ ക്രമത്തിൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് അതാത് പോലീസ് സ്റ്റേഷൻ പിആർഓ മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ അറിയിച്ചു.

ഗുണങ്ങൾ

1. പോലീസ് സ്റ്റേഷനിൽ ഒരു വ്യക്തി എത്തിയ സമയം, തിയതി എന്നിവ കൃത്യമായി ടോക്കണിൽ രേഖപ്പെടുത്തും. ഇതുകൂടാതെ പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട എമർജൻസി ടെലിഫോൺ നമ്പറുകളും, അറിയിപ്പുകളും ടോക്കണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2. പോലീസ് സ്റ്റേഷനുകളിൽ അനാവശ്യമായി സമയം ചിലവഴിച്ചുവെന്നും, കൃത്യസമയത്ത് സേവനം ലഭ്യമാക്കിയില്ല എന്നുമുള്ള ആരോപണങ്ങൾ ഇല്ലാതാകും.

3. പോലീസ് സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കും സേവനങ്ങൾക്കുമായി ഓരോ ദിവസവും എത്തുന്ന പൊതുജനങ്ങൾ എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തും. ഓരോദിവസത്തേയും, മാസത്തേയും മൊത്തം സന്ദർശകരുടെ എണ്ണം, എത്തിയ സമയം തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കാൻ കഴിയും.

4. ആദ്യം വന്നവർക്ക് ആദ്യം സേവനം നൽകുക എന്ന രീതി കൃത്യമായി അവലംബിക്കുന്നതിന് സാധിക്കും. എല്ലാവർക്കും സേവനം ലഭിച്ചു എന്ന് ഉറപ്പാക്കുകയും ചെയ്യാം.

5. ആദ്യഘട്ടത്തിൽ തൃശൂർ ടൌൺ ഈസ്റ്റ്, ഒല്ലൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ചിരിക്കുന്ന ടോക്കൺ മെഷീൻ ഘട്ടം ഘട്ടമായി മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!