ഉറങ്ങാൻ കഴിയുന്നില്ലെന്ന് പരാതി; കണ്ണൂർ ജില്ലയിലെ ടർഫുകളുടെ സമയം നിയന്ത്രിക്കാൻ നിർദേശം

Share our post

കണ്ണൂർ:- വാസസ്ഥലങ്ങളോടു ചേർന്ന ടർഫുകളുടെ പ്രവർത്തനസമയം നിജപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കാണ് കമ്മിഷൻ ആക്ടിങ് ചെയർപഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദേശം നൽകിയത്. സ്വീകരിച്ച നടപടികൾ 3 മാസത്തിനകം കമ്മിഷനെ അറിയിക്കണം.

നിയന്ത്രണമില്ലാതെ ശബ്ദവും വെളിച്ചവുമായി രാത്രി 12 വരെ പ്രവർത്തിക്കുന്ന ഫുട്ബോൾ ടർഫ് കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. ടർഫുകളുടെ പ്രവർത്തന സമയം നിയന്ത്രിക്കുന്നതിന് ഒരു പൊതു മാനദണ്ഡം സർക്കാർ തലത്തിൽ കൊണ്ടുവരണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.

ടർഫുകൾക്ക് സമീപം താമസിക്കുന്നവരെല്ലാം ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്നും ഉത്തരവിൽ പറയുന്നു.

പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് ടർഫ് നടത്തിപ്പുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി കമ്മിഷനെ അറിയിച്ചു. മൈക്കും മറ്റ് അനുബന്ധ സാമഗ്രികളും പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പിൽ നിന്ന് നിയമപരമായി അനുമതി നേടണം.

കളിയുടെ നിശ്ചിത സമയം മാത്രം പ്രവേശനം അനുവദിക്കുകയും കളി കഴിയുന്ന സമയത്ത് കളിക്കളം വിട്ടു പോവുകയും യ്യണം. ടർഫിലെ വെളിച്ച .വിധാനവും കളിക്കളത്തിലെ ആരവവും പരമാവധി കുറയ്ക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

രാത്രി 12 വരെ കണ്ണൂരിലെ ടർഫുകൾക്ക് ജില്ലാ കലക്ടർ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. എന്നാൽ ശബ്ദ വെളിച്ച മലിനീകരണം കാരണം ജനവാസ മേഖലയിലെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇത് രാത്രി 9 വരെയാക്കി നിജപ്പെടുത്തുന്ന കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് കോർപറേഷൻ സെക്രട്ടറി കമ്മിഷനോട് അഭ്യർഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!