മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം കാലില്‍ കയറിയിറങ്ങി; കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലില്‍ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതര പരിക്ക്.
യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട മാറനല്ലൂര്‍ മണ്ഡലം സെക്രട്ടറി ആന്‍സല ദാസിന്റെ കാല്‍പ്പാദത്തിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാൾ തിരുവനന്തപുരം എസ്.പി. ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.
കരിങ്കൊടി കാണിച്ച പ്രവര്‍ത്തകനെ പോലീസ് വണ്ടി ഇടിപ്പിച്ചു വധിക്കാനാണ് ശ്രമിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപണം.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലേക്ക് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവം എത്തിയപ്പോഴാണ് കാട്ടാക്കട ജങ്ഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.