Connect with us

Kerala

എൽ.എൽ.എം അലോട്ട്മെന്റ്

Published

on

Share our post

തിരുവനന്തപുരം: ഒഴിവുള്ള എൽ. എൽ.എം സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് വൈകിട്ട് മൂന്നിനകം ceekinfo.cee@kerala.gov.inൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് 23ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- : 04712525300

ഡി​ഫാം.​ ​ഫ​ലം

തി​രു​വ​ന​ന്ത​പു​രം​:​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ട​ത്തി​യ​ ​ഡി.​ഫാം​ ​പാ​ർ​ട്ട് 1​ ​ഇ​ആ​ർ1991​ ​(​സ​പ്ലി​മെ​ന്റ​റി​)​ ​ഏ​പ്രി​ൽ​ ​പ​രീ​ക്ഷ​യു​ടെ​യും​ ​പാ​ർ​ട്ട് 11​ ​(​റ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷ​യു​ടെ​യും​ ​ഫ​ലം​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ.

സ്‌​പെ​ഷ്യ​ൽ​ ​അ​ലോ​ട്ട്‌​മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ,​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ൾ​ ​എ​ന്നി​വ​യി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​പു​തു​താ​യി​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ 26​ന് ​വൈ​കി​ട്ട് 5​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​അ​ലോ​ട്ട്മെ​ന്റ് 27​നാ​ണ്.

സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പൂ​ജ​പ്പു​ര​ ​മാ​ജി​ക് ​അ​ക്കാ​ഡ​മി​യി​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മാ​ജി​ക്ക​ൽ​ ​ആ​ർ​ട്ട്,​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ഇ​ൻ​ ​മാ​ജി​ക്ക​ൽ​ ​ആ​ർ​ട്ട് ​കോ​ഴ്സു​ക​ളു​ടെ​ ​പു​തി​യ​ ​ബാ​ച്ച് ​ജ​നു​വ​രി​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​എ​സ്.​എ​സ്.​എ​ൽ.​സി​യോ​ ​ത​ത്തു​ല്യ​മോ​ ​പാ​സാ​യ​വ​ർ​ക്ക് ​സി.​എം.​എ​യ്ക്കും​ ​കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​​​റ്റ് ​ഇ​ൻ​ ​മാ​ജി​ക്ക​ൽ​ ​ആ​ർ​ട്ട് ​കോ​ഴ്സ് ​പാ​സാ​യ​വ​ർ​ക്കോ​ ​ഒ​രു​ ​വ​ർ​ഷം​ ​മാ​ജി​ക് ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള​വ​ർ​ക്കോ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സി​നും​ ​ജ​നു​വ​രി​ 31​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ഫോ​ൺ​:​ 04712358910,​ 9446078535

പ്രോ​ജ​ക്ട് ​കോ​ ​ഓ​ർ​ഡി​നേ​റ്റർ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​കേ​ര​ളം​ ​വി​വി​ധ​ ​ആ​യു​ഷ് ​പ​ബ്ലി​ക് ​ഹെ​ൽ​ത്ത് ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​പ്രോ​ജ​ക്ട് ​കോ​ഓ​ർ​ഡി​നേ​റ്റ​റു​ടെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 30​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​n​a​m.​k​e​r​a​l​a.​g​o​v.​i​n.ഫോ​ൺ​:​ 0471​ 2474550.

കാ​ത്ത് ​ലാ​ബ് ​പ്രോ​ഗ്ര​സീ​വ് ​കെ​യ​ർ​ ​യൂ​ണി​റ്റി​ൽ​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​ഹെ​ൽ​ത്ത് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​വെ​ൽ​ഫെ​യ​ർ​ ​സൊ​സൈ​റ്റി​ ​(​കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സ്)​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​കാ​ത്ത് ​ലാ​ബ് ​പ്രോ​ഗ്ര​സീ​വ് ​കെ​യ​ർ​ ​യൂ​ണി​റ്റി​ലേ​ക്ക് ​(​പി.​സി.​യു​)​ ​ന​ഴ്സിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​പ​രി​ശീ​ല​നം​ ​ന​ൽ​കു​ന്നു.​ 27​ന് ​രാ​വി​ലെ​ 10.30​ന് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ലെ​ ​കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യു.​എ​സ് ​റീ​ജി​യ​ണ​ൽ​ ​മാ​നേ​ജ​രു​ടെ​ ​കാ​ര്യാ​ല​യ​ത്തി​ൽ​ ​രാ​വി​ലെ​ 10​ന് ​ന​ട​ക്കു​ന്ന​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​യോ​ഗ്യ​താ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​അ​സ​ൽ​/​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ ​പ​ങ്കെ​ടു​ക്ക​ണം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​k​h​r​w​s.​k​e​r​a​l​a.​g​o​v.​i​n.

വ​നി​താ​ ​സം​രം​ഭ​ക​ർ​ക്ക് ​പ്രോ​ത്സാ​ഹ​ന​മാ​യി​ ​വി​ ​മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​വ​നി​താ​ ​സം​രം​ഭ​ക​രു​ടെ​ ​ബി​സി​ന​സ് ​വി​പു​ലീ​ക​ര​ണ​ത്തി​ന് ​അ​ധി​ക​ ​മൂ​ല​ധ​ന​വും​ ​പ്രോ​ത്സാ​ഹ​ന​ങ്ങ​ളും​ ​ഉ​റ​പ്പാ​ക്കി​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പി​ന്റെ​ ​’​വി​ ​മി​ഷ​ൻ​’​ ​പ​ദ്ധ​തി.​ 10​ ​ല​ക്ഷം​ ​രൂ​പ​യോ​ ​അ​തി​ൽ​ ​കൂ​ടു​ത​ലോ​ ​വി​റ്റു​വ​ര​വു​ള്ള​ ​സം​രം​ഭ​ങ്ങ​ൾ​ക്കാ​ണ് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഡെ​വ​ല​പ്‌​മെ​ന്റ് ​കോ​ർ​പ്പ​റേ​ഷ​ൻ​ ​(​കെ.​എ​സ്‌.​ഐ.​ഡി.​സി​)​ ​വ​ഴി​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ല​ഭി​ക്കു​ക.
ഈ​ ​വ​ർ​ഷം​ ​ന​ട​ന്ന​ ​വ​നി​താ​ ​സം​രം​ഭ​ക​ത്വ​ ​ഉ​ച്ച​കോ​ടി​യി​ൽ​ ​വ​നി​താ​ ​സം​രം​ഭ​ങ്ങ​ൾ​ക്കു​ള്ള​ ​വാ​യ്പ​ത്തു​ക​ ​വ​ർ​ദ്ധി​പ്പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​ ​രാ​ജീ​വ് ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​ഇ​ത​നു​സ​രി​ച്ച് ​’​വി​ ​മി​ഷ​ൻ​’​ ​പ​ദ്ധ​തി​യു​ടെ​ ​വാ​യ്പ​ത്തു​ക​ 25​ ​ല​ക്ഷം​ ​രൂ​പ​യി​ൽ​ ​നി​ന്ന് 50​ ​ല​ക്ഷ​മാ​യി​ ​ഉ​യ​ർ​ത്തി.​ 4.5​ ​ശ​ത​മാ​നം​ ​പ​ലി​ശ​യാ​ണ് ​ഈ​ടാ​ക്കു​ക.​ 5​മു​ത​ൽ​ 6​ ​വ​ർ​ഷം​വ​രെ​ ​തി​രി​ച്ച​ട​വു​ള്ള​ ​ഈ​ ​വാ​യ്പ​യു​ടെ​ ​മൊ​റ​ട്ടോ​റി​യം​ 6​ ​മാ​സ​മാ​ണ്.
സ്ത്രീ​ക​ളി​ലെ​ ​സം​രം​ഭ​ക​ത്വ​ശീ​ലം​ ​വ്യാ​പി​പ്പി​ക്കു​ന്ന​തി​നും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ​’​വി​ ​മി​ഷ​ൻ​’​ ​സം​രം​ഭം​ ​പ​രി​ഷ്‌​ക​രി​ച്ച​തെ​ന്ന് ​കെ.​എ​സ്‌.​ഐ.​ഡി.​സി​ ​എം.​ഡി​യും​ ​വ്യ​വ​സാ​യ​ ​വാ​ണി​ജ്യ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​മാ​യ​ ​എ​സ്.​ ​ഹ​രി​കി​ഷോ​ർ​ ​പ​റ​ഞ്ഞു.


Share our post

Kerala

റേഷൻ മുടങ്ങും; തിങ്കളാഴ്‌ച മുതൽ കടയടപ്പ് സമരം

Published

on

Share our post

തിരുവനന്തപുരം: മന്ത്രിമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ തിങ്കളാഴ്ച മുതൽ കടയടപ്പ് സമരവുമായി മുന്നോട്ടുപോകുമെന്ന് റേഷൻ വ്യാപാരികൾ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കമ്മീഷൻ വർധിപ്പിക്കാൻ ആകില്ലെന്ന് മന്ത്രി ചർച്ചയിൽ അറിയിച്ചു. വേതന പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാർശകൾ റേഷൻ വ്യാപാരികളുമായിചർച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു.സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടെങ്കിലും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജനുവരി 27 മുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വ്യാപാരികൾ വ്യക്തമാക്കി. ധനകാര്യ മന്ത്രി അഞ്ച് മിനിറ്റ് പോലും ചർച്ചയിൽ പങ്കെടുത്തില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.വേതന പാക്കേജ് പരിഷ്‌കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്.ധനമന്ത്രി കെ എൻ ബാലഗോപാൽ, ഭക്ഷമന്ത്രി ജി ആർ അനിൽ എന്നിവരാണ് വ്യാപാരികളുമായിചർച്ച നടത്തിയത്.


Share our post
Continue Reading

Kerala

പതഞ്ജലിയുടെ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ നിർദേശം

Published

on

Share our post

ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയിൽ നിന്ന് പിൻവലിക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു പ്രത്യേക ബാച്ചിലെ മുകളുപൊടി വിപണിയിൽ നിന്ന് പൂർണമായും പിൻവലിക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിർദേശം.പതഞ്ജലിയുടെ AJD2400012 എന്ന ബാച്ചിലെ മുളകുപൊടിയാണ് വിപണിയിൽ നിന്ന് പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

എഫ്എസ്എസ്എഐയുടെ നിർദ്ദേശം വന്നതായി പതഞ്ജലി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഭക്ഷ്യ എണ്ണ, ഭക്ഷ്യവസ്‌തുക്കൾ, മറ്റ് ദൈനംദിന ഉപഭോഗവസ്‌തുക്കൾ എന്നിവയുടെ ഉത്പാദനത്തിലും വിപണനത്തിലും രാജ്യത്തെ മുൻനിര കമ്പനികളുടെ പട്ടികയിൽ ഉലപ്പെടുന്ന കമ്പനിയാണ് പതഞ്ജലി.ബാബ രാംദേവ് നേതൃത്വം നൽകുന്ന പതഞ്ജലി ആയുർവേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്. സെപ്റ്റംബർ പാദത്തിൽ അറ്റാദായം 308.97 കോടി രൂപയാണെന്നും കഴിഞ്ഞ കൊല്ലത്തേക്കാൾ 21 ശതമാനം നേട്ടം കൈവരിക്കാനായെന്നും പതഞ്ജലി ഫുഡ്സ് വ്യക്തമാക്കിയിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൻ്റെ രണ്ടാം പാദത്തിൽ 8,198.52 കോടി രൂപ വരുമാനം ലഭിച്ചതായും കമ്പനി അറിയിച്ചു. കഴിഞ്ഞ കൊല്ലം 7, 845.79 കോടി രൂപയായിരുന്നു ആകെ വരുമാനം.


Share our post
Continue Reading

Breaking News

പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണം; നാളെ മാനന്തവാടിയിൽ ജനകീയ ഹർത്താൽ

Published

on

Share our post

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ കടുവ ആക്രമണത്തിൽ ആദിവാസി യുവതി രാധ കൊല്ലപ്പെട്ട സംഭവത്തിൽ എസ്.ഡി.പി.ഐ നാളെ (25.01.2025) നു മാനന്തവാടി മുനിസിപാലിറ്റി പരിധിയിൽ ജനകീയ ഹർത്താൽ നടത്തുമെന്ന് എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ അറിയിച്ചു. രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കുമെന്നും അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!