ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കോന്നിപാലം ജംഗ്ഷനിലാണ് സംഭവം. തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്നുള്ള തീർഥാടകരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.