Kerala
ഡോ. ഷഹനയുടെ ആത്മഹത്യ; പ്രതി ചേർക്കപ്പെട്ട റുവൈസിന് ജാമ്യം
മെഡിക്കൽ വിദ്യാർത്ഥിയായ ഡോ. ഷഹനയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട റുവൈസിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി ഇനിയും കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. ഡിസംബർ 12 മുതൽ റുവൈസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പഠനം പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ഏത് ജാമ്യ വ്യവസ്ഥയും പാലിക്കാമെന്നുമാണ് റുവൈസ് വാദിച്ചത്.
ഷഹനയുടെ ആത്മഹത്യാക്കുറിപ്പ് വായിക്കുമ്പോൾ രണ്ട് കാര്യങ്ങളാണ് മനസിലാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഷഹനയുടെ സാമ്പത്തികാവസ്ഥയെക്കുറിച്ച് റുവൈസിന് അറിയാമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. ഷഹനയുടെ വീട്ടിൽ റുവൈസിന്റെ കുടുംബം എത്തിയപ്പോൾ സാമ്പത്തിക കാര്യങ്ങൾ ചർച്ച നടന്നതിന് സാക്ഷികളുണ്ട്. ജീവനൊടുക്കിയ ദിവസം ഷഹന റുവൈസിനെ ബന്ധപ്പെടാൻ ശ്രമിച്ചതിനും തെളിവുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
ഷഹനയുടെ ആത്മഹത്യയിൽ പങ്കില്ലെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്നുമാണ് റുവൈസ് ജാമ്യ ഹർജിയിൽ ആരോപിച്ചിരുന്നത്. പൊലീസിനെ വിമർശിച്ചതിന്റെ പ്രതികാരമാണ് തന്റെ അറസ്റ്റെന്നും കോടതിയിൽ റുവൈസിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. പഠനത്തിന് ശേഷം വിവാഹം നടത്താനാണ് തീരുമാനിച്ചതെന്നും എന്നാൽ വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
ബന്ധത്തിൽ നിന്നും പിന്മാറിയതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഷഹന ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും റുവൈസ് തടയാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. സന്ദേശം എത്തിയതിന് പിന്നാലെ 9 മണിയോടെ റുവൈസ് ഷഹനയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതൽ തകർക്കാൻ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പിന്നീട് തിങ്കളാഴ്ച പതിനൊന്നരയോടെ ഡോ. ഷഹനയെ ഫ്‌ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
പ്രതിയുടെ പേര് ആത്മഹത്യാക്കുറിപ്പിൽ ഉണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. റിമാൻഡ് റിപ്പോർട്ടിൽ ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലെ വിശദാംശങ്ങൾ ഉണ്ടെന്നും കണ്ടെത്തി. ഷഹനയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വ്യാഴാഴ്ച പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിൽനിന്ന് ഡോ. റുവൈസിനെ മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
Kerala
25 ശനിയാഴ്ചകളിലെ പ്രവൃത്തിദിനം വിവാദമായി: സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കാന്‍ വിദഗ്ധസമിതി
തിരുവനന്തപുരം: ഈ അധ്യയനവര്‍ഷം 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയത് വിവാദമായതോടെ, സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ പരിഷ്‌കരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപവത്കരിച്ചു. ഹൈക്കോടതി നിര്‍ദേശമനുസരിച്ചാണ് ഈ നടപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു മാസമാണ് കാലാവധി.കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാഭ്യാസ വകുപ്പ് മേധാവി പ്രൊഫ. വി.പി. ജോഷിത്ത്, എന്‍.എച്ച്.എം. നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ എസ്. ഫെറ്റില്‍, ശിശുരോഗവിദഗ്ദ്ധ ഡോ. ദീപ ഭാസ്‌കരന്‍, എസ്.എസ്.കെ. മുന്‍ കണ്‍സള്‍ട്ടന്റ് ഡോ. എസ്. ജയരാജ്, എസ്.സി.ഇ.ആര്‍.ടി. മുന്‍ ഫാക്കല്‍റ്റി എം.പി. നാരായണന്‍ ഉണ്ണി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി.
ഈ അധ്യയനവര്‍ഷം 220 പ്രവൃത്തിദിനങ്ങളുമായി സര്‍ക്കാര്‍ പുറത്തിറക്കിയ സ്‌കൂള്‍ വിദ്യാഭ്യാസ കലണ്ടര്‍ വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഹൈക്കോടതി വിധിയുടെപേരില്‍ പുറത്തിറക്കിയതാണ് കലണ്ടര്‍ എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായാണ് ഈ നടപടിയെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം.
ഉദ്യോഗസ്ഥതല ഗൂഢാലോചനയിലാണ് കലണ്ടര്‍ പുറത്തിറക്കിയതെന്നായിരുന്നു അധ്യാപക സംഘടനകളുടെ വിമര്‍ശനം. അതുകൊണ്ടുതന്നെ കലണ്ടര്‍ ബഹിഷ്‌കരിക്കാനായിരുന്നു ഭൂരിപക്ഷം അധ്യാപക സംഘടനകളുടെയും തീരുമാനം. കഴിഞ്ഞ വര്‍ഷം 210 പ്രവൃത്തിദിനങ്ങളാക്കി ഉയര്‍ത്തിയത് പ്രതിഷേധത്തെത്തുടര്‍ന്ന് 205 ആക്കി കുറച്ചിരുന്നു.
സ്വകാര്യ മാനേജ്മെന്റുകള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് 220 അധ്യയനദിവസങ്ങള്‍ ഉറപ്പാക്കിയില്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഇതിനെ ചോദ്യംചെയ്ത് ചില അധ്യാപക സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഈ ഹര്‍ജികള്‍ പരിഗണിച്ച ശേഷമാണ് കോടതി 25 ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കിയ നടപടി പുനഃപരിശോധിക്കാനും ബന്ധപ്പെട്ട കക്ഷികളെ കേള്‍ക്കുവാനും നിര്‍ദേശിച്ചത്. തുടര്‍ന്ന് 2024 സെപ്തംബര്‍ ഒമ്പതിന് സര്‍ക്കാര്‍ വിഷയത്തില്‍ വിശദമായ ഹിയറിങ് നടത്തി. പിന്നാലെയാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ദ്ധസമിതി രൂപവത്കരിച്ചത്.
നിലവിലെ വിദ്യാഭ്യാസ കലണ്ടര്‍ ഇങ്ങനെ
2024-25 അധ്യയനവര്‍ഷം – 220 പ്രവൃത്തിദിനങ്ങള്‍
മൊത്തം 25 ശനിയാഴ്ച സ്‌കൂള്‍ തുറക്കണം
16 ശനിയാഴ്ചകള്‍ തുടര്‍ച്ചയായി ആറാം പ്രവൃത്തിദിനം
സ്‌കൂള്‍ തുറക്കുന്ന ശനിയാഴ്ചകള്‍:
ജൂണ്‍: 15, 22, 29
ജൂലായ്: 20, 27
ഓഗസ്റ്റ്: 17, 24, 31
സെപ്റ്റംബര്‍: 7, 28
ഒക്ടോബര്‍: 5, 26
നവംബര്‍: 2, 16, 23, 30
ഡിസംബര്‍: 7
ജനുവരി: 4, 25
ഫെബ്രുവരി: 1, 15, 22
മാര്‍ച്ച്: ഒന്ന്, 15, 22.
Kerala
ഈരായിക്കൊല്ലി മുത്തപ്പന്‍ മടപ്പുരയിൽ തിറയുത്സവം
ഈരായിക്കൊല്ലി: ശ്രീ മുത്തപ്പന്‍ മടപ്പുര തിറയുത്സവം ഫെബ്രുവരി ആറു മുതൽ പത്ത് വരെ നടക്കും. ആറിന് വൈകിട്ട് ആറു മണിക്ക് കൊടിയേറ്റം, ഏഴിന് വൈകിട്ട് പാലയാട്ടുകരിയില്‍ നിന്ന് ആരംഭിക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര,സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍. എട്ടിന് ഗാനമേള. ഒൻപതിന് കോടംചാല്‍ ,അത്തൂര്‍-പെരുന്തോടി,കക്കാട് എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന വര്‍ണ്ണശബളമായ താലപ്പൊലി ഡിജെ ഘോഷയാത്രകള്‍,10ന് വിവിധ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.
Kerala
വയനാട് വിനോദസഞ്ചാരത്തിന് ഉണർവേകാൻ ഹൈദരാബാദ്,ചെന്നൈ,ബെംഗളൂരു നഗരങ്ങളിൽ റോഡ്‌ഷോ
ചെന്നൈ: വയനാട്ടിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്‌ഷോകൾ. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും(ഡബ്ല്യു.ടി.ഒ.) സംയുക്തമായി ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലാണ് റോഡ്‌ഷോ നടത്തുന്നത്. ഹൈദാബാദിലും ചെന്നൈയിലും കഴിഞ്ഞ ദിവസങ്ങളിൽ പരിപാടി സംഘടിപ്പിച്ചു. വെള്ളിയാഴ്ചയാണ് ബെംഗളൂരുവിലെ റോഡ് ഷോ.ചെന്നൈ നടന്ന ബിസിനസ് ടു ബിസിനസ് (ബിടുബി) യോഗത്തിൽ വയനാട്ടിൽ നിന്നുള്ള റിസോർട്ടുകൾ അടക്കം 34 സ്ഥാപനങ്ങളും ചെന്നൈയിൽ പ്രവർത്തിക്കുന്ന ട്രാവൽ സ്ഥാപനങ്ങളുമടക്കം 100 ഏറെ കമ്പനികളും പങ്കെടുത്തു. വയനാട്ടിലെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ കുറച്ചുകാലമായി നേരിടുന്ന മാന്ദ്യത്തെ മറികടക്കാൻ ഈ പരിപാടി സഹായിക്കുമെന്ന് ഇന്ത്യ ടൂറിസം റീജണൽ ഡയറക്ടർ വെങ്കിടേശൻ ദത്തറേയൻ പറഞ്ഞു.
ഹൈദരാബാദിലെ പരിപാടിയും വിജയമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉരുൾപൊട്ടൽ ദുരിതം വയനാടിലെ ഒരു ചെറിയ ഭൂപ്രദേശത്ത് മാത്രം സംഭവിച്ചതാണെങ്കിലും വിനോദസഞ്ചാരികൾക്കിടയിൽ സുരക്ഷ സംബന്ധിച്ച് ഏറെ തെറ്റിദ്ധാരണയുണ്ടാക്കുന്നതിന് ഇത് കാരണമായെന്ന് ഡബ്ല്യു.ടി.ഒ. സെക്രട്ടറി സി.പി. ഷൈലേഷ് പറഞ്ഞു. ഇത് മാറ്റുന്നതിന് റോഡ് ഷോ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട്ടിലെ വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയായ ഡബ്ല്യു.ടി.ഒ. ഇതിന് മുമ്പും കേരളത്തിന് പുറത്ത് റോഡ് ഷോയും ബിടുബി യോഗങ്ങളും നടത്തിയിട്ടുണ്ട്.എന്നാൽ ആദ്യമായിട്ടാണ് കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലുള്ള ഇന്ത്യ ടൂറിസവുമായി ചേർന്ന് പരിപാടി നടത്തുന്നത്. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിലും ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഡബ്ല്യു.ടി.ഒ. മാനേജിങ് കമ്മിറ്റി അംഗങ്ങളായ എം.ജെ. സുനിൽകുമാർ, പ്രദീപ് മൂർത്തി എന്നിവർ അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു