പേരാവൂർ മാരത്തൺ ശനിയാഴ്ച രാവിലെ ആറിന്

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗുഡ് എർത്ത് പേരാവൂർ മാരത്തൺ സീസൺ ഫൈവ് ശനിയാഴ്ച നടക്കും.തൊണ്ടിയിൽ ജിമ്മി ജോർജ് അക്കാദമിക്ക് സമീപം രാവിലെ ആറിന് വിശിഷ്ടാതിഥികൾ ഫ്‌ളാഗ് ഓഫ് നിർവഹിക്കും.
7.30ന് വീൽ ചെയർ റേസ് പേരാവൂർ മാരത്തൺ ഇവന്റ് അമ്പാസഡറും ഒളിമ്പ്യനുമായ അഞ്ജു ബോബി ജോർജും 7.45ന് ഫാമിലി ഫൺ റൺ പേരാവൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ.സണ്ണി ജോസഫും ഫ്‌ളാഗ് ഓഫ് ചെയ്യും.