കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 31 തസ്തികകൾ അനുവദിച്ചു

Share our post

പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ 31 തസ്തികകൾ സൃഷ്ടിക്കാൻ കൊല്ലത്ത് ചേർന്ന മന്ത്രിസഭായോഗം അനുമതിനൽകി. മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തിനും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകൾ ഒരുമിച്ച് സൃഷ്ടിക്കുന്നത്.

ജനറൽ സർജറി വിഭാഗത്തിൽ മൂന്ന് അസി. പ്രൊഫസർ, അനസ്തീഷ്യോളജിയിൽ ഒരു അസി. പ്രൊഫസർ, സീനിയർ റസിഡന്റ്‌ ഒന്ന്, അനാട്ടമി സീനിയർ റസിഡന്റ്‌ ഒന്ന്, ബയോകെമിസ്ട്രി അസി. പ്രൊഫസർ ഒന്ന്, സീനിയർ റസിഡന്റ്‌ ഒന്ന്, കമ്യൂണിറ്റി മെഡിസിൻ സീനിയർ റസിഡന്റ്‌ ഒന്ന്, ഫൊറൻസിക് മെഡിസിൻ സീനിയർ റസിഡന്റ്‌ ഒന്ന്, മൈക്രോബയോളജിയിൽ സീനിയർ റസിഡന്റ്‌ ഒന്ന്, പാത്തോളജിയിൽ അസോ. പ്രൊഫസർ ഒന്ന്, സീനിയർ റസിഡന്റ്‌ ഒന്ന്, ഫാർമക്കോളജി അസി. പ്രൊഫസർ ഒന്ന്, സീനിയർ റസിഡന്റ്‌ ഒന്ന്, റേഡിയോ ഡൈഗ്നോസിസ് അസി. പ്രൊഫസർ ഒന്ന്, സീനിയർ റസിഡന്റ്‌ ഒന്ന്, ഫിസിയോളജി വിഭാഗത്തിൽ സീനിയർ റസിഡന്റ്‌ ഒന്ന്, നെഫ്റോളജി പ്രൊഫസർ ഒന്ന്, അസോ. പ്രൊഫസർ ഒന്ന്, ന്യൂറോളജി അസോ. പ്രൊഫസർ ഒന്ന്, ന്യൂറോസർജറി അസോ. പ്രൊഫസർ ഒന്ന്, പ്ലാസ്റ്റിക് സർജറി പ്രൊഫസർ ഒന്ന്, അസി. പ്രൊഫസർ ഒന്ന്, മെഡിക്കൽ ഗാസ്ട്രോ-സർജിക്കൽ ഗാസ്ട്രോ, നാനോളജി, പീഡിയാട്രിക് സർജറി എന്നീ വിഭാഗത്തിന് ഓരോ അസോസിയറ്റ്‌ പ്രൊഫസർമാരും യൂറോളജി അസോ. പ്രൊഫസർ ഒന്ന്, അസി. പ്രൊഫസർ ഒന്ന് എന്നിങ്ങനെയാണ് തസ്തികകൾ സൃഷ്ടിച്ചതെന്ന് എം.വിജിൻ എം.എൽ.എ. അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!