ക്രിസ്മസ്, പുതുവത്സര ആഘോഷവും റൈഡുകളുടെ ഉദ്ഘാടനവും

കണ്ണൂർ : ടൂറിസം വകുപ്പിന്റെയും ഡി.ടി.പി.സി.യുടെയും കീഴിലുള്ള പഴശ്ശി ഡാം ഉദ്യാനത്തിൽ ക്രിസ്മസ് -പുതുവത്സര ആഘോഷവും പുതിയ റൈഡുകളുടെ ഉദ്ഘാടനവും നടത്തുന്നു. 23-ന് അക്രോബാറ്റിക് ഫയർഡാൻസ്, 24-ന് ഗാനമേള.
25-ന് സംഗീതപരിപാടി, 26-ന് ഇശൽ സന്ധ്യ, 27-ന് വടക്കൻസ് കണ്ണൂരിന്റെ പരിപാടി, 28-ന് കോമഡി പരിപാടി, 29-ന് മാപ്പിളപ്പാട്ട്, 30-ന് സൂഫി-അറബിക് നൃത്തം എന്നിവയുണ്ടാകും. വാട്ടർപൂൾ ആക്റ്റിവിറ്റി റെയിൻ വാട്ടർ, വൈദ്യുതത്തീവണ്ടി, ബങ്കി ജമ്പിങ്, ബൗൺസി മെക്കാനിക്കൽ മെൽട് ഡൗൺ എന്നിവയുടെ ഉദ്ഘാടനം യഥാക്രമം സണ്ണി ജോസഫ് എം.എൽ.എ., ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത, മട്ടന്നൂർ നഗരസഭാധ്യക്ഷൻ എൻ. ഷാജിത്ത്, പടിയൂർ കല്യാട് പഞ്ചായത്ത് പ്രസിഡന്റ് പി. ബഷീർ എന്നിവർ നിർവഹിക്കും. പത്രസമ്മേളനത്തിൽ പി. മുസ്തഫ, കെ.പി. ദിൽന എന്നിവർ പങ്കെടുത്തു.