Kannur
ഹൈറിച്ചിനെതിരേ നടപടിക്ക് ഡി.ജി.പി.യുടെ ഉത്തരവ്
കണ്ണൂർ: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ചിനെതിരേ അടിയന്തര നടപടി സ്വീകരി ക്കാൻ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. തൃശൂർ റൂറൽ പോലീസ് മേധാവിക്കാണ് ഉത്തരവ് നൽകിയിരിക്കുന്നത്. മുൻ എം.എൽ.എ അനിൽ അക്കരെ നൽകിയ പരാതിയിലാണ് നടപടി.
എച്ച്.ആർ ഒ.ടി.ടി, എച്ച്.ആർ ക്രിപ്റ്റോ കറൻസി, വിദേശത്തേക്ക് ഫണ്ട് കടത്തൽ തുടങ്ങിയ പരാതിക ളിലാണ് നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ്. ജി.എസ്.ടി സംബന്ധിച്ച പ്രശ്‌നങ്ങൾ അവസാനിക്കു കയാണെന്നും ചൊവ്വാഴ്‌ച രണ്ടരയോടെ ഹൈക്കോടതിയിൽനിന്നും അനുകൂല തീരുമാനമുണ്ടാകുമെന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഹൈറിച്ച് വക്താക്കൾ പ്രചരിപ്പിച്ചതിനു പിന്നാലെയാണ് നടപടി സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് നൽകിയിരിക്കുന്നത്.
മണിചെയിൻ മാതൃകയിലുള്ള നിയമവിരുദ്ധ പ്രവർത്തനമാണ് കമ്പനി നടത്തിവരുന്നതെന്ന് അന്വേ ഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ബഡ്‌സ് ആക്‌ട് പ്രകാരം കമ്പനിയുടെയും ഉടമകളുടെയും സ്വത്തുവകകൾ കണ്ടുകെട്ടിയിരുന്നു. കമ്പനിയുടെയും ഉടമകളുടെയും പേരിൽ ആക്‌സിസ് ബാങ്കി ലുള്ള ആറ് അക്കൗണ്ടുകളും, എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള 28 അക്കൗണ്ടുകളും ഐ.ഡി.എഫ്.സി.യിലെ മൂന്ന് അക്കണ്ടുകളുമുൾപ്പെടെ 37 അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
ഇവരുടെ സ്ഥാവരജംഗമ വസ്‌തുക്കളുടെ കണക്കെടുപ്പ് പൂർത്തീകരിച്ച് റിപ്പോർട്ടും നൽകി. ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സഞ്ജയ് കൗൾ നൽകിയ ഉത്തരവിനെ തുടർന്നാണ് ബഡ്സ് ആ ക്ടിലെ പ്രൊവിഷണൽ അറ്റാച്ച്‌മെൻ്റ് ഓർഡർ വഴി കളക്‌ടർ നടപടി സ്വീകരിച്ചത്.
ജി.എസ്.ടി ഇന്റലിജൻസും, സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും കുരുക്ക് മുറുക്കിയതോടെ താഴേത്തട്ടിലുള്ളവരോട് നിരവധി നുണകൾ പറഞ്ഞ് സമയം ദീർഘിപ്പിക്കാനുള്ള ശ്രമമാണ് ഹൈറിച്ച് വക്താക്കൾ നടത്തുന്നത്. ഇതിൻ്റെ ഭാഗമായാണ് ചൊവ്വാഴ്‌ച കോടതിയിൽനിന്നും അനുകൂല ഉ ത്തരവുണ്ടാകുമെന്ന പ്രചാരണമുണ്ടായത്.
എന്നാൽ കോടതിയിൽ പരിഗണിച്ച കേസുകളുടെ വിവരങ്ങൾ പുറത്തുവന്നപ്പോൾ അക്കൂട്ടത്തിൽ ഹൈറിച്ചുണ്ടായിരുന്നില്ല. പിന്നീട് വന്നത് സർക്കുലറാണ്. 29ന് പ്രശ്‌നങ്ങൾ അവസാനിക്കുമെന്നും അതുവരെ കാത്തിരിക്കണമെന്നുമാണ് സർക്കുലറിലുളളത്.
ഇതിനിടയിൽ കമ്പനിയിലേക്ക് നിക്ഷേപകരെ ചൂണ്ടയിട്ടു പിടിച്ചിരുന്ന പല പ്രമുഖരും ഒളിവിൽ പോ യിരിക്കുകയാണ്. വീട്ടുമുറ്റത്ത് ആഡംബരമായി പ്രദർശിപ്പിച്ചിരുന്ന വാഹനങ്ങളും ഒളിപ്പിച്ചിരിക്കുന്നു. മേലാളന്മാർ പറയുന്നതുകേട്ട് സോഷ്യൽ മീഡിയകളിൽ ഹൈറിച്ചിൻ്റെ അപദാനങ്ങൾ പാടുന്നവരും ബഡ്‌സ് ആക്‌ട് പ്രകാരം കേസിൽ പ്രതികളാകുമെന്ന് നിയമവിദഗ്‌ധർ ചൂണ്ടിക്കാണിക്കുന്നു. ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥർ ഇവയെല്ലാം ശേഖരിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
Breaking News
കണ്ണൂരിൽ സ്വകാര്യ ബസ് കണ്ടക്ടർ തൂങ്ങി മരിച്ച നിലയിൽ
തളിപ്പറമ്പ്: ബസ് കണ്ടക്ടറെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വായാട്ടുപറമ്പ് സ്വദേശിയും സിറ്റി ലൈൻ ബസ് കണ്ടക്ടറുമായ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് കുണ്ടാംകുഴിയിലെ ക്വാർട്ടേഴ്സിൽ മൃതദേഹം കണ്ടത്.
Kannur
കൗൺസലിങ് സൈക്കോളജി കോഴ്സ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിലുള്ള കമ്മ്യൂണിറ്റി കോളേജിൽ കൗൺസലിങ് സൈക്കോളജി സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.ആറുമാസമാണ് കാലാവധി. 18-ന് മേൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തിയതി ജനവരി 31. വിവരങ്ങൾക്ക്: www.srccc.in.ഫോൺ: 9446060641, 7510268222.
Kannur
മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും
കണ്ണൂർ: ഇന്നും നാളെയും കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ സാധാരണ പകൽ താപനിലയെ അപേക്ഷിച്ച് രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ഉയർന്ന താപനില, ഈർപ്പമുള്ള വായു എന്നിവ കാരണം ചൂടും അസ്വസ്ഥതയും ഉണ്ടാകും.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും, ജാഗ്രത പാലിക്കുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു