Connect with us

Kerala

ഇടയ്ക്ക പ്രമാണി തിച്ചൂർ മോഹനൻ അന്തരിച്ചു

Published

on

Share our post

തൃശൂർ : പൂരം മഠത്തിൽ വരവ് തിരുവമ്പാടി പഞ്ചവാദ്യം ഇടയ്ക്ക പ്രമാണി തിച്ചൂർ മോഹനൻ (66) അന്തരിച്ചു. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇടയ്‌ക്ക, ചെണ്ട, തിമില എന്നിവ തികഞ്ഞ താളബോധത്തോടെ കൈകാര്യം ചെയ്യുന്ന കലാകാരനാണ്‌.

കിള്ളിക്കുറിശ്ശി മംഗലം കോപ്പാട്ട്‌ പൊതുവാട്ടിൽ ഗോവിന്ദൻകുട്ടി പൊതുവാളിന്റെയും തിച്ചൂർ പൊതുവാട്ടിൽ ലക്ഷിക്കുട്ടി പൊതുവാളസ്യാരുടെയും മകനാണ്‌. വരവൂർ കുട്ടൻ നായർ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ എന്നിവരുടെ കീഴിൽ തായമ്പകയും പുതുക്കോട്‌ കൊച്ചമാരാരിൽനിന്ന്‌ തിമിലയും അഭ്യസിച്ചു.

തായമ്പക, പാണി, ഉസ്തവബലി തുടങ്ങീ ചടങ്ങുകളിൽ സജീവമാണ്‌. ഇടക്കയിൽ കേന്ദ്രീകരിച്ച അദ്ദേഹം 1980മുതൽ തൃശൂർ പൂരം തിരുവമ്പാടി വിഭാഗം ഇടക്കക്കാരനാണ്‌. പിന്നീട്‌ പ്രമാണിയുമായി. കേരളത്തിലെ പ്രധാന ക്ഷേത്രചടങ്ങുകളിൽ സജീവമാണ്‌. പഞ്ചവാദ്യത്തിൽ ഇടക്കയും തിമിലയും, മേളത്തിൽ ചെണ്ടയും കൊട്ടിക്കയറും. ഇടക്കയും നാദസ്വരവും ഉപയോഗിച്ചുള്ള സമന്വയത്തിലും പങ്കാളിയാവാറുണ്ട്‌. സംഗീത നാടക അക്കാദമി അവാർഡും നിരവധി സുവർണമുദ്രകളും പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

2021ൽ പൂരം ചടങ്ങ് മാത്രമായി ആഘോഷിച്ചു സമയത്ത് രാത്രിയിൽ തിരുവമ്പാടിയുടെ മഠത്തിൽ വരവ് എഴുന്നെള്ളിപ്പിനിടെ ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണുണ്ടായ അപകടത്തിൽ തിച്ചൂർ മോഹനനും പരിക്കേറ്റിരുന്നു. വിജയലക്ഷ്‌മിയാണ്‌ ഭാര്യ. മകൻ കാർത്തികേയൻ.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!