കോൺഗ്രസ് പ്രവർത്തകർ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

പേരാവൂർ: കോൺഗ്രസ് പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ മണ്ഡലം കമ്മിറ്റികൾ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ ഷഫീർ ചെക്യാട്ട്, ചാക്കോ തൈക്കുന്നേൽ, വി. രാജു, നേതാക്കളായ സുരേഷ് ചാലാറത്ത്, സി. ഹരിദാസ്, സണ്ണി മേച്ചേരി, ടി.പി. മുസ്തഫ, നൂറുദ്ദീൻ മുള്ളേരിക്കൽ, സന്തോഷ് പെരേപ്പാടൻ എന്നിവർ സംസാരിച്ചു.
കെ.എസ്.യു , യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസും സി.പി.എമ്മും നടത്തുന്ന അതിക്രമങ്ങൾക്കെതിരെയാണ് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്.