കൊവിഡ് ബാധിച്ചവരിൽ ശ്വാസകോശ അസുഖം കൂടുന്നു

Share our post

കണ്ണൂർ:കൊവിഡ് ബാധിച്ചവർക്കിടയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു.ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ വിരലിലെണ്ണാവുന്ന പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്. ജില്ലയിലെ ആകെ സർക്കാർ ആശുപത്രികളിലായി ആറും കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ നാലും പൾമണോളജിസ്റ്റുകൾ മാത്രമാണുള്ളത്.

ഇടവേളക്ക് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്ത് പൾമണോളജിസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.നടക്കുമ്പോൾ കിതപ്പ് മുതൽ ഓക്‌സിജൻ ചികിത്സ ഇല്ലാതെ ജീവൻ നിലനിർത്താൻ പറ്റാത്ത അവസ്ഥ വരെയുണ്ടാകാം. അഞ്ചിലൊരാൾ കൊവിഡാനന്തര പ്രശ്‌നങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പരിശോധന നിർബന്ധംകൊവിഡ് ബാധിച്ചവർ തീർച്ചയായും ശ്വാസകോശവുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്തണമെന്ന് വിദഗ്ദർ പറഞ്ഞു.

ഗർഭിണികളായ കൊവിഡ് ബാധിതർ, കൊവിഡും ന്യൂമോണിയയും ബാധിച്ചവർ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്‌നമുള്ള കൊവിഡ് ബാധിതർ തുടങ്ങിയവർ ശ്വാസകോശ പരിശോധന നടത്തേണ്ടത് അനിവാര്യമാണെന്നും ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.കൊവിഡാനന്തര അസുഖം വ്യാപകംനിലവിൽ 20 മുതൽ 30 ശതമാനം പേരിലും കൊവിഡാനന്തര ആരോഗ്യപ്രശ്‌നം കണ്ടു വരുന്നുണ്ട്.

ചെറിയ ക്ഷീണം മുതൽ ഓക്‌സിജൻ ചികിത്സ കൂടാതെ ജീവിതം നിലനിർത്താൻ കഴിയാത്ത ശ്വാസകോശ പ്രശ്‌നങ്ങൾ വരെ അതിൽപ്പെടുന്നു. ഇവരിൽ ചെറിയ ശതമാനത്തിനെങ്കിലും ശ്വാസകോശത്തിൽ നീർക്കെട്ട്, ശ്വാസകോശം ദ്രവിച്ച് പോകൽ തുടങ്ങിയ അവസ്ഥ കാണപ്പെടുന്നുണ്ടെന്ന് വിദഗ്ദ്ധ ഡോക്ടർമാർ പറഞ്ഞു.ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ തടസ്സമുണ്ടാകുന്ന പൾമണറി എമ്പോളിസം, അപൂർവ്വമായി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയവയും കൊവിഡിന്റെ ഭാഗമായി ഉണ്ടാകാം.

അപകടകരമാകാൻ സാദ്ധ്യതയുള്ള മറ്റൊരു പ്രശ്‌നമാണ് കൊവിഡിനെ തുടർന്ന് ഹൃദയപേശികളിൽ വരാൻ സാദ്ധ്യതയുള്ള ബലഹീനത. ശ്വാസം മുട്ട് മുതൽ ഹൃദയതാളത്തിലുണ്ടാകുന്ന വ്യതിയാനം വരെ ഇതു കാരണം സംഭവിക്കാം.അവഗണിച്ചാൽ നിത്യരോഗിയാകുംകൊവിഡ് ശ്വാസകോശങ്ങളിലുണ്ടായ തകരാറുകൾ സ്ഥായിയായ രൂപമാറ്റത്തിൽ കലാശിക്കും. ഈ അവസ്ഥയാണ് ഫൈബ്രോസിസി (പൾമോണറി ഫൈബ്രോസിസ്) .


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!