Connect with us

Kerala

ശബരിമല തീർഥാടകർക്ക്‌ സുഖയാത്ര ഒരുക്കി കെ.എസ്‌.ആർ.ടി.സി

Published

on

Share our post

ശബരിമല : മണ്ഡല– മകരവിളക്ക്‌ മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിലെത്തുന്ന തീർഥാടകർക്ക്‌ സുഖയാത്ര ഒരുക്കി കെ.എസ്‌.ആർ.ടി.സി തീർഥാടകർക്ക്‌ യാത്രാ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത തരത്തിൽ കുറ്റമറ്റ നിലയിലാണ്‌ പ്രവർത്തനം. വലിയ വാഹനങ്ങൾ പമ്പയിലേയ്‌ക്ക്‌ കടത്തി വിടാത്തതിനാൽ നിലയ്‌ക്കലിൽനിന്ന്‌ പമ്പയിലേയ്‌ക്കും തിരിച്ചും തീർഥാടകരെത്തുന്നത്‌ കെ.എസ്‌.ആർ.ടി.സിയിൽ തന്നെ. ഇത്തരത്തിൽ നിലയ്‌ക്കലും പമ്പയിലും എത്തുന്ന തീർഥാടകർക്ക്‌ ബുദ്ധിമുട്ടുണ്ടാകാതെ എത്തിക്കാൻ സർക്കാർ സംവിധാനം കാര്യക്ഷമമായ ഇടപെടലാണ്‌ നടത്തുന്നത്‌.

ബസിനായി കാത്തുനിൽക്കാതെ യാത്ര ചെയ്യാൻ കഴിയുന്ന തരത്തിൽ നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ നിരത്തിലുണ്ട്‌. മണ്ഡലകാലം ആരംഭിച്ച്‌ ഞായറാഴ്‌ച വരെ 18.31 കോടിയുടെ വരുമാനമാണ്‌ കെ.എസ്‌.ആർ.ടി.സി നേടിയിരിക്കുന്നത്‌. ശരാശരി 71 ലക്ഷത്തിന്റെ പ്രതിദിന വരുമാനമാണ്‌ ഇപ്പോൾ ലഭിക്കുന്നത്‌.

എത്ര വലിയ തീർഥാടക പ്രവാഹം തന്നെ ഉണ്ടായാലും അതിനെ നേരിടുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ്‌ കെഎസ്‌ആർടിസി കൈക്കൊണ്ടിരിക്കുന്നത്‌. നിലവിൽ 190 ബസുകളാണ്‌ നിലയ്‌ക്കൽ– പമ്പ ചെയിൻ സർവീസ്‌ നടത്തുന്നത്‌. 145 നോൺ എസി ബസുകളും 45 എസി ബസുകളുമാണ്‌ ചെയിൻ സർവീസ്‌ നടത്തുന്നത്‌. എസി 80, നോൺ എസി 50 എന്നിങ്ങനെയാണ്‌ നിരക്ക്‌. സീറ്റ്‌ നിറയുമ്പോൾ ബസ്‌ എടുക്കുന്ന നിലയിൽ രണ്ട്‌ സ്ഥലങ്ങളിലും ബസുകൾ കാത്ത്‌ കിടക്കും. പമ്പയിലോ നിലയ്‌ക്കലോ ആളുകൾ കൂടുതലാകുമ്പോൾ കാലിയായി എത്തിയും സർവീസ്‌ നടത്തുന്നു. 41 ദീർഘ ദൂര സർവീസുകളും പമ്പ ഡിപ്പോയിൽ നിന്ന്‌ നടത്തുന്നു.

തിരുവനന്തപുരം, എറണാകുളം, കോട്ടയം, ചെങ്ങന്നൂർ, തൃശ്ശൂർ, കൊട്ടാരക്കര, ഗുരുവായൂർ, ഓച്ചിറ എന്നിവിടങ്ങളിലേയ്‌ക്കാണ്‌ ദീർഘ ദൂര സർവീസുകൾ. തെങ്കാശി,പളനി, കോയമ്പത്തൂർ തുടങ്ങിയ ഇതര സംസ്ഥാന സർവീസുകളും നടത്തുന്നു. ഇതുകൂടാതെ പ്രതിദിനം 300ൽ അധികം ബസുകൾ മറ്റ്‌ ഡിപ്പോകളിൽ നിന്ന്‌ ശബരിമലയിൽ എത്തുന്നുണ്ട്‌.

മകരവിളക്ക്‌ ദിവസങ്ങളിൽ തിരക്ക്‌ വർധിക്കുന്നതിന്‌ അനുസരിച്ച്‌ കൂടുതൽ ബസുകൾ നിരത്തിലിറക്കും. ആകെ 485 ബസുകളാണ്‌ തീർഥാടനത്തനായി കെഎസ്‌ആർടിസി മാറ്റി വെച്ചിരിക്കുന്നത്‌. മകരവിളക്ക്‌ സമയത്ത്‌ കൂടുതലായി 800 ബസുകൾ കൂടി നിരത്തിലിറക്കും. ഇതിൽ ഭൂരിഭാഗവും ദീർഘദൂര സർവീസുകൾക്കായാണ്‌ ഉപയോഗിക്കുക. ഇതിനുള്ള ബസുകൾ മുൻകൂട്ടി തന്നെ തയാറാക്കിയിട്ടുണ്ട്‌.

മുൻ വർഷത്തെ അപേക്ഷിച്ച്‌ കണ്ടക്ടറോട്‌ കൂടിയാണ്‌ സർവീസ്‌ നടത്തുന്നത്‌. കണ്ടക്‌ടർ ഇല്ലെങ്കിൽ തീർഥാടകർ വരിനിന്ന്‌ ടിക്കറ്റ്‌ എടുത്തശേഷം വേണമായിരുന്നു ബസിൽ കയറാൻ. ഇത് തിക്കിനും തിരക്കിനും കാരണമായിരുന്നു. തീർഥാടകർക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട്‌ പരിഹരിക്കാനാണ്‌ ഇത്തവണ ചെയിൻ സർവീസിൽ കണ്ടക്ടറെയും നിയമിച്ചത്‌.

പമ്പ ത്രിവേണിയിൽ നിന്ന്‌ പമ്പ കെ.എസ്‌.ആർ.ടി.സിയിലേയ്‌ക്ക്‌ സൗജന്യ സർവീസും നടത്തുന്നു. ദീർഘ ദൂര ബസുകൾ പമ്പ കെ.എസ്‌.ആർ.ടി.സിയിൽ നിന്നാണ്‌ ആരംഭിക്കുക. മലയിറങ്ങി കെ.എസ്‌.ആർ.ടി.സി വരെ നടന്നെത്തി ബസിൽ കയറേണ്ട അവസ്ഥ ഇതിലൂടെ ഒഴിവായി.


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുടരും’ സിനിമയുടെ വ്യാജ പതിപ്പ് ട്രെയിനിലിരുന്ന് കണ്ടു; തൃശൂരിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ

Published

on

Share our post

ട്രെയിനിൽ ഇരുന്ന് തുടരും സിനിമയുടെ വ്യാജ പതിപ്പ് മൊബൈലിൽ കണ്ട യുവാവ് തൃശൂർ റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ മലയാളിയായ റെജിൽ (22) ആണ് കസ്റ്റഡിയിൽ ആയത്. മൊബൈലിൽ സിനിമ കാണുന്നത് കണ്ട സഹയാത്രികൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ബാംഗ്ലൂർ – എറണാകുളം ഇന്റർ സിറ്റി ട്രെയിനിൽ ആയിരുന്നു സംഭവം. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് പൂരം കാണാൻ വരികയായിരുന്നു യുവാവ്.ബാംഗ്ലൂരിൽ എഞ്ചിനീയറിങ് വിദ്യാർഥിയാണ് റെജിൽ. സിനിമ ഫോണിൽ ഡൗൺലോഡ് ചെയ്തിട്ടില്ലെന്നും ഓൺലൈൻ വഴി തന്നെ കാണുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. പ്രതിയെ തൃശ്ശൂർ റെയിൽവേ പൊലീസ് ചോദ്യം ചെയ്യുന്നു.


Share our post
Continue Reading

Kerala

ഇ.വി ചാർജിങ് നിരക്ക് പരിഷ്ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

Published

on

Share our post

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല് മുതൽ അടുത്ത ദിവസം രാവിലെ ഒമ്പതുവരെ കൂടിയനിരക്കുമായിരിക്കും ഈടാക്കുക. പകൽ സമയങ്ങളിൽ സൗരോർജം കൂടി ഉപയോഗപ്പെടുത്താനാകുന്നതിനാലാണ് ഈ ആനുകൂല്യം വാഹന ഉടമകൾക്ക് ലഭിക്കുന്നതെന്ന് റെഗുലേറ്ററി കമ്മീഷൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നിലവിൽ ചാർജിങ് ചെയ്യാൻ പൊതുവായ നിരക്ക് യൂനിറ്റിന് 7.15 രൂപയാണ്. ഇത് വൈകുന്നേരം നാലിന് മുമ്പാണെങ്കിൽ 30 ശതമാനം കുറവായിരിക്കും. അതായത് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ ചാർജ് ചെയ്യാൻ യൂനിറ്റിന് 5 രൂപയാകും. എന്നാൽ വൈകുന്നേരം നാലുമണിക്ക് ശേഷം പിറ്റേ ദിവസം രാവിലെ ഒമ്പത് മണിവരെ ചാർജ് ചെയ്യാൻ 30 ശതമാനം അധികം നൽകേണ്ടി വരും. ഇത് യൂനിറ്റിന് 9.30 രൂപ ചെലവ് വരും. ഇതിനെല്ലാം പുറമെ ഓരോയിടത്തും വ്യത്യസ്തനിരക്കിൽ സർവീസ് ചാർജും ഈടാക്കും.


Share our post
Continue Reading

Trending

error: Content is protected !!