Connect with us

IRITTY

400 കെ.വി ലൈൻ; കലക്ടർക്കു മുന്നിൽ പരാതിയുമായി കർഷകർ

Published

on

Share our post

ഇ​രി​ട്ടി: 400 കെ.​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 58 ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ന്ന 400 കെ.​വി ലൈ​ൻ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കെ.​എ​സ്.​ഇ.​ബി ട്രാ​ൻ​സ്‍ഗ്രി​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ അ​നു​വാ​ദ​മി​ല്ലാ​തെ ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​നും അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന് നി​വേ​ദ​ന​ത്തി​ൽ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വി​ല ത​ക​ർ​ച്ച​യും കൃ​ഷി​നാ​ശ​വും കാ​ര​ണം ക​ട​ക്കെ​ണി​യി​ലാ​യ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​മ്പോ​ൾ ന്യാ​യ​മാ​യ വി​ല ന​ൽ​കാ​തെ ഭൂ​മി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള പ​ദ്ധ​തി ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​കു​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ൽ ഒ​രു തീ​രു​മാ​ന​വു​മെ​ടു​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ വീ​ണ്ടും ക​ല​ക്ട​റു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ക​ർ​ഷ​ക​ന്റെ ഭൂ​മി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി ഒ​രു നി​ർ​മാ​ണ പ്ര​വൃ​ത്തി​യും ന​ട​ത്തി​ല്ലെ​ന്ന് ക​ല​ക്ട​ർ ഉ​റ​പ്പു ന​ൽ​കി.

നി​വേ​ദ​ന സം​ഘ​ത്തി​ൽ ക​ർ​മ​സ​മി​തി ചെ​യ​ർ​മാ​നും അ​യ്യം​കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ കു​ര്യാ​ച്ച​ൻ പൈ​മ്പ​ള്ളി​ക്കു​ന്നേ​ൽ, ക​ൺ​വീ​ന​ർ ബെ​ന്നി പു​തി​യാ​മ്പു​റം, ജോ​ൺ​സ​ൺ അ​ണി​യ​റ, ജിം​സ​ൺ ജോ​ർ​ജ്, ജോ​ർ​ജ് കി​ളി​യ​ന്ത​റ മു​ട​യ​രി​ഞ്ഞി എ​ന്നി​വ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.


Share our post

IRITTY

ഉൽപാദനക്കുറവും വിലയിടിവും; കശുവണ്ടിയിൽ കണ്ണീർ

Published

on

Share our post

ഇ​രി​ട്ടി: മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​യാ​യ ക​ശു​വ​ണ്ടി​ക്കു​ണ്ടാ​യ വി​ല​യി​ടി​വും ഉ​ൽ​പാ​ദ​ന​ക്കു​റ​വും ഒ​പ്പം വ​ന്യ​മൃ​ഗ ശ​ല്യ​വും, മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രെ ദു​രി​ത​ത്തി​ലാ​ക്കി. തു​ട​ക്ക​ത്തി​ൽ 165 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ക​ശു​വ​ണ്ടി​യു​ടെ വി​ല വേ​ന​ൽ മ​ഴ എ​ത്തി​യ​തോ​ടെ 125-130 രൂ​പ​യാ​യി മാ​റി. വേ​ന​ൽ മ​ഴ​യി​ൽ കു​തി​ർ​ന്ന് നി​റം മ​ങ്ങി​യ​ത്തോ​ടെ​യാ​ണ് ക​ശു​വ​ണ്ടി​യു​ടെ വി​ല​യി​ൽ കു​ത്ത​നെ ഇ​ടി​ഞ്ഞ​ത്.വേ​ന​ൽ മ​ഴ ചൂ​ടി​ന് അ​ൽ​പം ആ​ശ്വാ​സം ന​ൽ​കി​യെ​ങ്കി​ലും​ക​ർ​ഷ​ക​ർ നി​രാ​ശ​യി​ലാ​ണ്. വി​ല ഇ​നി​യും കു​റ​യു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ ഇ​നി​യും പെ​യ്യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഉ​ൽ​പാ​ദ​ന​ത്തെ​യും ഗ​ണ്യ​മാ​യി ഇ​ത് ബാ​ധി​ക്കും. കാ​ലം തെ​റ്റി പെ​യ്യു​ന്ന മ​ഴ പൂ ​ക​രി​ച്ചി​ലി​നും, രോ​ഗ ബാ​ധ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ൽ അ​തി രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ ശ​ല്യം ക​ശു​വ​ണ്ടി ശേ​ഖ​ര​ണ​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. കാ​ട്ടാ​ന, കു​ര​ങ്ങ്, മ​ല​യ​ണ്ണാ​ൻ, മു​ള്ള​ൻ പ​ന്നി, കാ​ട്ടു​പ​ന്നി, മ​ലാ​ൻ തു​ട​ങ്ങി​യ വ​ന്യ മൃ​ഗ​ങ്ങ​ളെ​ല്ലാം കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ശു​വ​ണ്ടി ശേ​ഖ​രി​ക്കാ​ൻ പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. മു​ള്ള​ൻ പ​ന്നി​യും കു​ര​ങ്ങും, മ​ല​യ​ണ്ണാ​നും വ്യാ​പ​ക​മാ​യി ക​ശു​വ​ണ്ടി തി​ന്ന് ന​ശി​പ്പി​ക്കു​ന്നു​മു​ണ്ട്.കു​ര​ങ്ങു​ക​ൾ കൂ​ട്ട​മാ​യി എ​ത്തി പ​ച്ച അ​ണ്ടി പോ​ലും പ​റി​ച്ചു ന​ശി​പ്പി​ക്കു​ക​യും ക​ശു​വ​ണ്ടി പൂ​ക്ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ല​യോ​ര​ത്ത്മി​ക​ച്ച വി​ള​വും ഉ​യ​ർ​ന്ന വി​ല​യും പ്ര​തീ​ക്ഷി​ച്ചു ല​ക്ഷ​ങ്ങ​ൾ ക​ട​മെ​ടു​ത്ത് ക​ശു​വ​ണ്ടി തോ​ട്ടം പാ​ട്ട​ത്തി​നെ​ടു​ത്ത നി​ര​വ​ധി ആ​ളു​ക​ൾ ഉ​ണ്ട്. സ്ഥി​തി ഇ​ങ്ങ​നെ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ അ​ല്ലാ​തെ മ​റ്റു വ​ഴി​യി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.


Share our post
Continue Reading

IRITTY

ആറളം ഫാമിൽ 22 ആനകളെ കാട്ടിലേക്ക് തുരത്തി

Published

on

Share our post

ആറളം : ആറളം ഫാമിലെ ബ്ലോക്ക് ആറിലെ ഹെലിപ്പാഡിൽ നിന്നും ഒരു കുട്ടിയാന അടക്കം നാല് ആനകളെയും വട്ടക്കാട് മേഖലയിൽ നിന്നും മൂന്ന് കുട്ടിഒരു കൊമ്പൻ അടക്കം 18 ആനകളെയും കാട്ടിലേക്ക് തുരത്തി . മൊത്തം 22 ആനകളെയാണ് വനം വകുപ്പ് കാട്ടിലേക്ക്കയറ്റിയത് . ആർ.ആർ.ടി ഡപ്യൂട്ടി റേഞ്ചർ എം. ഷൈനികുമാർ, ഫോറസ്‌റ്റർമാരായ സി.കെ. മഹേഷ് (തോലമ്പ്ര), ടി. പ്രമോദ്‌കുമാർ (മണത്തണ), സി. ചന്ദ്രൻ (ആർആർടി) എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകൾ, ആർ.ആർ.ടി എന്നിവിടങ്ങളിൽ നിന്നും ഉള്ള വനപാലകർ ഉൾപ്പെടെ 25 അംഗ ദൗത്യ സംഘം തുരത്തലിന് നേതൃത്വം നൽകി.


Share our post
Continue Reading

IRITTY

വീട് കുത്തി തുറന്ന് എട്ടു പവൻ്റെ കവർച്ച; ഇരിട്ടിയിൽ 17കാരന്‍ പോലീസ് പിടിയില്‍

Published

on

Share our post

ഇരിട്ടി: വീട് കുത്തിത്തുറന്ന് എട്ടു പവനും പതിനേഴായിരം രൂപയും കവര്‍ന്നകേസില്‍ 17 കാരന്‍ പിടിയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ന് കല്ലുമുട്ടിയിലെ വീട്ടിലായിരുന്നു മോഷണം. സംഭവത്തില്‍ കേസെടുത്ത ഇരിട്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പെട്ടെന്നു തന്നെ കുട്ടിക്കള്ളനെ പിടി കൂടുകയുമായിരുന്നു.
കവര്‍ന്ന പണവും സ്വര്‍ണ്ണവും കണ്ടെടുക്കുകയും ചെയ്തു. സ്‌കൂട്ടറിന്റെ ബാറ്ററി വാങ്ങാനായിരുന്നുവത്രെ മോഷണം. പിടിയിലായ കുട്ടികള്ളനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു. ഇരിട്ടി പോലീസ് ഇൻസ്പെക്ടർ എ. കുട്ടികൃഷ്ണന്‍, എസ്.ഐ ഷറഫുദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.


Share our post
Continue Reading

Trending

error: Content is protected !!