Connect with us

Kerala

പൊളിയാണ്​ ഈ പിങ്ക്​ ബീറ്റ്​ ഓഫിസർമാർ

Published

on

Share our post

ല​ഹ​രി​ക്ക​ടി​പ്പെ​ട്ട്​ അ​മ്മ​യെ​പ്പോ​ലും തി​രി​ച്ച​റി​യാ​താ​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ, ആ​രോ​ടും പ​റ​യാ​നാ​കാ​തെ​യും എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ​യും നീ​റി​ക്ക​ഴി​യു​ന്ന അ​മ്മ. ഇ​വ​ർ​ക്കി​ട​യി​ലേ​ക്കാ​ണ്​ ആ​ശ്വാ​സ​മാ​യി പി​ങ്ക്​ ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​ർ എ​ത്തി​യ​ത്.

ല​ഹ​രി വി​മോ​ച​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച്​ കൗ​ൺ​സ​ലി​ങ്ങും ചി​കി​ത്സ​യും ന​ൽ​കി​യ​തോ​ടെ അ​മ്മ​ക്ക്​ ആ ​മ​ക​നെ തി​രി​ച്ചു​കി​ട്ടി. പ​ഴ​യ ജീ​വി​ത​ത്തി​ലേ​ക്ക്​ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ൾ അ​മ്മ​യും മ​ക​നും മാ​ത്ര​മ​ല്ല ഈ ​വ​നി​ത പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.

ജ​ന​മൈ​ത്രി സ്ത്രീ​സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പി​ങ്ക്​ ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​രാ​യ മേ​ലു​കാ​വ്​ സ്​​റ്റേ​ഷ​നി​ലെ എ.​എ​സ്.​ഐ. ഉ​ഷ, ചി​ങ്ങ​വ​നം സ്​​റ്റേ​ഷ​നി​ലെ എ​സ്.​സി.​പി.​ഒ ഷൈ​ല​മ്മാ​ൾ, കോ​ട്ട​യം വ​നി​ത ​സ്​​റ്റേ​ഷ​നി​ലെ എ​സ്.​സി.​പി.​ഒ മി​നി​മോ​ൾ, വ​നി​ത സെ​ല്ലി​ലെ സി.​പി.​ഒ അ​മ്പി​ളി എ​ന്നി​വ​രാ​ണി​വ​ർ. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും​ ആ​ത്മ​വി​ശ്വാ​സം പ​ക​ർ​ന്നും മാ​ന​സി​ക പി​ന്തു​ണ ന​ൽ​കി​യും ബു​ള്ള​റ്റി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വീ​ടു​ക​ളി​ൽ ഇ​വ​രെ​ത്തു​ന്നു​ണ്ട്. പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്താ​ത്ത പ​രാ​തി​ക​ൾ കേ​ട്ട്​ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും ആ​വ​ശ്യ​മെ​ങ്കി​ൽ കേ​സെ​ടു​പ്പി​ക്കു​ക​യു​മാ​ണ്​ ഇ​വ​ർ ചെ​യ്യു​ന്ന​ത്.

ല​ഹ​രി​ക്ക​ടി​പ്പെ​ട്ട നി​ര​വ​ധി കു​ട്ടി​ക​ളെ ഇ​വ​ർ​ക്കു തി​രി​ച്ചു​പി​ടി​ക്കാ​നാ​യി. ഉ​പ​ദേ​ശ​ങ്ങ​ൾ​ക്ക​പ്പു​റം, അ​വ​ർ​ക്കൊ​പ്പ​വും ആ​ളു​​ണ്ടെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ക​യാ​ണ്​ ത​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്ന്​ ഓ​ഫി​സ​ർ​മാ​ർ പ​റ​യു​ന്നു. യൂ​നി​ഫോ​മി​ലാ​ണെ​ങ്കി​ലും സ്ത്രീ​ക​ളാ​യ​തി​നാ​ൽ മ​ടി​യി​ല്ലാ​തെ പ​രാ​തി പ​റ​യാ​നും അ​തു മ​ന​സ്സി​ലാ​ക്കാ​നും ഇ​രു​കൂ​ട്ട​ർ​ക്കും ക​ഴി​യും. മി​ക്ക​വാ​റും വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണം കൊ​ണ്ടും താ​ക്കീ​തു​കൊ​ണ്ടും പ്ര​ശ്​​നം തീ​രും. അ​ല്ലാ​ത്തി​ട​ങ്ങ​ളി​ലാ​ണ്​ കേ​​സെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത്. ദി​വ​സം 12 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ക്കും. അ​യ​ൽ​ക്കാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി സം​സാ​രി​ച്ചും വീ​ടു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. സ്കൂ​ളു​ക​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ലാ​സു​ക​ളെ​ടു​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക്​ കൗ​ൺ​സ​ലി​ങ്​ ന​ൽ​കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പി​ങ്ക്​ ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​ർ​ക്ക്​ കി​ട്ടു​ന്ന പ​രാ​തി​ക​ൾ വ​നി​ത പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്കും വ​നി​ത സെ​ല്ലി​ലേ​ക്കും കൈ​മാ​റും. നാ​ല്​ ഓ​ഫി​സ​ർ​മാ​രാ​ണ്​ ജി​ല്ല​യി​ലു​ള്ള​ത്.

ഇ​വ​ർ​ക്കാ​യി ര​ണ്ട്​ ബു​ള്ള​റ്റും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നാ​ർ​കോ​ട്ടി​ക്​ ഡി​വൈ.​എ​സ്.​പി സി. ​ജോ​ണി​നു കീ​ഴി​ലാ​ണ്​ പ്ര​വ​ർ​ത്ത​നം. അ​ഡീ​ഷ​ന​ൽ എ​സ്.​പി ബി. ​സു​ഗ​ത​ൻ പ​ദ്ധ​തി​യു​ടെ നോ​ഡ​ൽ ഓ​ഫി​സ​റും നാ​ർ​കോ​ട്ടി​ക്​ സെ​ല്ലി​ലെ ജ​ന​മൈ​ത്രി എ​സ്.​ഐ മാ​ത്യു പോ​ൾ അ​സി. നോ​ഡ​ൽ ഓ​ഫി​സ​റു​മാ​ണ്. പി​ങ്ക്​ ബീ​റ്റ്​ ഓ​ഫി​സ​ർ​മാ​രു​​ടെ വീ​ട്​ സ​ന്ദ​ർ​ശ​ന​ത്തി​​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് ഗാ​ർ​ഹി​ക പീ​ഡ​ന​ക്കേ​സും ര​ണ്ട് പോ​ക്സോ കേ​സും ഒ​രു സൈ​ബ​ർ കേ​സും എ​ടു​ക്കാ​നാ​യി. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​റ​യാ​നും മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​നും പി​ങ്ക് ബീ​റ്റ് ഓ​ഫി​സ​ർ​ക്ക്​ ക​ഴി​യു​ന്നു​​ണ്ടെ​ന്ന്​ അ​സി. നോ​ഡ​ൽ ഓ​ഫി​സ​ർ മാ​ത്യു പോ​ൾ പ​റ​ഞ്ഞു.


Share our post

Kerala

പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ പ്രണയം മൊട്ടിട്ടു;53കാരി തലശ്ശേരിക്കാരനായ പഴയ പത്താം ക്ലാസുകാരനൊപ്പം പോയി

Published

on

Share our post

കാസർകോട്: വിദ്യാർത്ഥി സംഗമത്തില്‍ കണ്ടുമുട്ടിയ ബന്ധം പ്രണയമായി. ബേഡകം സ്വദേശിനിയായ 53കാരി വീട്ടമ്മ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയത് പത്താം ക്ലാസില്‍ ഒന്നിച്ചു പഠിച്ച ഓട്ടോ ഡ്രൈവർക്കൊപ്പം. മാസങ്ങള്‍ക്ക് മുമ്പ് തലശ്ശേരിയില്‍ നടത്തിയ പൂർവ്വ വിദ്യാർത്ഥി സംഗമത്തില്‍ വെച്ചാണ് സഹപാഠിയായ ഓട്ടോ ഡ്രൈവറെ വീണ്ടും കണ്ടുമുട്ടിയത്.53കാരിയുടെ അമ്മയുടെ വീട് തലശ്ശേരിയിലാണ്.അവിടെയുള്ള സ്കൂളിലാണ് പഠിച്ചത്.കുറെ വർഷങ്ങള്‍ക്ക് ശേഷമാണ് പഠിതാക്കള്‍ ഒന്നിച്ചുചേർന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറിയതിനെ തുടർന്ന് ബന്ധം വളർന്നു. വീട് വിട്ടുപോയി ഒരുമിച്ച് താമസിക്കാൻ നിശ്ചയിച്ചു. സാമ്പത്തികമായി ഉയർന്ന നിലവാരത്തില്‍ കഴിയുന്ന കുടുംബത്തില്‍ നിന്ന് ഉറ്റവരെ മുഴുവൻ തള്ളി സ്ത്രീ കാമുകനായ ഓട്ടോഡ്രൈവറുടെ കൂടെ കഴിഞ്ഞദിവസം നാടുവിട്ടു.

ഭർത്താവിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച ബേഡകം പൊലീസ് കമിതാക്കളുടെ ഫോണ്‍ ലൊക്കേഷൻ തപ്പിയിറങ്ങി.വയനാട് പോയി ബസില്‍ മടങ്ങിയ ഇരുവരെയും, ബേഡകം എസ്.ഐ അരവിന്ദന്റെയും എ.എസ്.ഐ സരളയുടെയും നേതൃത്വത്തിലുള്ള പൊലീസ് ‌സംഘം രഹസ്യമായി പിന്തുടർന്നു.തലശേരിയില്‍ ഇറങ്ങിയപ്പോള്‍ കസ്റ്റഡിയില്‍ എടുത്ത് ബേഡകം സ്റ്റേഷനില്‍ എത്തിച്ചു. കോടതിയില്‍ ഹാജരാക്കാൻ കൊണ്ടുപോകുന്നതിന് മുമ്പ് പൊലീസ് ഉദ്യോഗസ്ഥർ, ഇവരെ പിന്തിരിപ്പിക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും കോടതിയില്‍ നിന്ന് സ്ത്രീ കാമുകനായ സഹപാഠിയുടെ കൂടെ തന്നെ ഇറങ്ങിപോവുകയായിരുന്നു.


Share our post
Continue Reading

Kerala

പി.സി ചാക്കോ എന്‍.സി.പി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു

Published

on

Share our post

തിരുവനന്തപുരം: പി.സി ചാക്കോ എന്‍സിപി സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചു. ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറി. ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളിലെ ചേരി പോര് രൂക്ഷമായ സാഹചര്യത്തിലാണ് രാജിവെച്ചത്.
ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.ആറിനു നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു. ഈ യോഗത്തിൽ പി സി ചാക്കോ രാജി വെച്ച് പകരം എംഎല്‍എ തോമസ് കെ തോമസിനെ സംസ്ഥാന അധ്യക്ഷനായി നിയമിക്കണമെന്ന് പ്രമേയത്തിലൂടെ ഏകകണ്‌ഠേന ആവശ്യപ്പെട്ടിരുന്നു.പി സി ചാക്കോ ഏകാധിപത്യഭരണം നടത്തുന്നു. പ്രസിഡന്റുമാരെ മാറ്റുന്നതല്ലാതെ പാര്‍ട്ടിക്ക് വേണ്ടി പി സി ചാക്കോ ഒന്നും ചെയ്യുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തയാളാണ് പി സി ചാക്കോയെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം എല്‍ഡിഎഫ് വിടാനുള്ള ചരടുവലി പി സി ചാക്കോ നടത്തുന്നുണ്ടെന്നാണ് സൂചന.


Share our post
Continue Reading

Kerala

വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍

Published

on

Share our post

വീട് നിര്‍മ്മാണത്തില്‍ വ്യവസ്ഥകള്‍ ഉദാരമാക്കി സര്‍ക്കാര്‍. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമ പ്രകാരം വിജ്ഞാപനം ചെയ്യാത്ത ഭൂമിയിലെ വീട് നിര്‍മ്മാണത്തിന് തരംമാറ്റ അനുമതി വേണ്ട. അപേക്ഷകരോട് തരംമാറ്റ അനുമതി ആവശ്യപ്പെടാന്‍ പാടില്ലെന്ന് തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി.പരാമാവധി 4. 046 വിസ്തൃതിയുള്ള ഭൂമിയില്‍ 120 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കാനാണ് ഈ ഇളവുകള്‍ ബാധകമാകുക. തദ്ദേശസ്വയംഭരണ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പ്പെട്ട അപേക്ഷകള്‍ ഈ മാസം 28ന് മുന്‍പ് തീര്‍പ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തീര്‍പ്പാക്കിയ വിവരങ്ങള്‍ കൃത്യമായി അപേക്ഷകനെ അറിയിക്കണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ ഉള്‍പ്പെടെ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അപേക്ഷകള്‍ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!