മെത്താഫിറ്റമിനുമായി ചാവശേരിയിൽ യുവാക്കൾ പിടിയിൽ

മട്ടന്നൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മട്ടന്നൂർ എക്സൈസ് ചാവശ്ശേരി ഭാഗത്ത് പുലർച്ചെ നടത്തിയ പരിശോധനയിൽ 41 ഗ്രാം മെത്താം ഫിറ്റമിനുമായി രണ്ട് പേരെ അറസ്റ്റ് ചെയ്തു.ഉളിയിൽ സ്വദേശി അൽഫജർ വീട്ടിൽ കെ. തൻസീർ (36), പഴശ്ശി, മൂളിയിൽ വീട്ടിൽ കെ.റൗഫ്(34) എന്നിവരെയാണ് അറസ്റ്റ് ചെയ്ത് എൻ.ഡി.പി.എസ് കേസ്സെടുത്തത്.
റെയ്ഞ്ച് ഇൻസ്പെക്ടർ ലോതർ. എൽ.പെരേരയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ. ഉത്തമൻ, പി. വി.സുലൈമാൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) സതീഷ് വിളങ്ങോട്ട് ഞാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. കെ. റാഗിൽ, ബെൻഹർ കോട്ടത്ത് വളപ്പിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.