കെ-ടെറ്റ് പരീക്ഷ: ഹാൾടിക്കറ്റ് ഇന്നു മുതൽ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരംപരീക്ഷഎഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30തീയതികളിലായിട്ടാണ് പരീക്ഷ.
കെ-ടെറ്റ്പരീക്ഷയ്ക്കായി പരീക്ഷാർത്ഥികൾ ഡൗൺലോഡ്ചെയ്‌തെടുത്ത ഹാൾടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾഓൺലൈനായിരേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖയുടെ ഒറിജിനലും കൊണ്ടു വരേണ്ടതാണ്.
തിരിച്ചറിയൽ രേഖയുടെ അസൽകൊണ്ടുവരാത്തവരേയുംഓൺലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയൽ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയൽ രേഖകളുടെപകർപ്പുകൾ മൊബൈലിൽ സേവ് ചെയ്തിട്ടുളളതിരിച്ചറിയൽ രേഖകൾ എന്നിവ സമർപ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.