മാലൂരിൽ വൻ ചൂതാട്ടം; രണ്ടര ലക്ഷം രൂപയുമായി 11 പേർ പിടിയിൽ

മാലൂർ : മാലൂരിൽ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ രണ്ടര ലക്ഷം രൂപയുമായി 11 പേർ പിടിയിൽ.പടുവാറ സ്വദേശി സുധീഷ് (38), ശങ്കരനെല്ലൂർ സ്വദേശി രാജീവൻ(50), അഞ്ചരക്കണ്ടിയിലെ മണി(52), മുതിയങ്ങയിലെ വിജിൻ (32), പടുപാറയിലെ ധനീഷ്(32), ഉളിക്കലിലെ സണ്ണി(52), എളയാവൂരിലെ രജനീഷ് (39), മറവൂരിലെ സിദ്ധിഖ് (58), കാഞ്ഞിലേരിയിലെ സുരേഷ് ബാബു (39), വടകരയിലെ നാസർ (53), ഇരിക്കൂറിലെ സക്കറിയ (56) എന്നിവരെയാണ് എസ്.ഐ വി. വി.ശ്രീജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, സത്യൻ, സിനിത്ത്, വാസു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.പാലുകാച്ചിപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിൽ വെച്ച് ചീട്ടുകളിക്കുന്നതിനി ടെയാണ് പ്രതികൾ പിടിയിലായത്.