Local News
ഗവ.വനിത ഐ.ടി.ഐയില്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ്

കണ്ണൂര്‍ : ഗവ.വനിത ഐ .ടി .ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് (ഓട്ടോകാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോഡെസ്‌ക് രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍) കോഴ്സ് തുടങ്ങുന്നു.
ഐ .ടി .ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ കോഴ്സ്/ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമ/ ബി ടെക് കോഴ്സ് കഴിഞ്ഞവര്‍ക്ക് മൂന്ന് മാസവും പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ആറ് മാസവുമാണ് കാലാവധി. ഫോണ്‍: 9526811194, 9947016760.
India
കെനിയയിൽ വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ടു; ആറ് മരണം: 27 പേർക്ക് പരിക്ക്

ദോഹ: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് ആറ് മരണം. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റതായാണ് വിവരം. ന്യാൻഡാരുവ പ്രവിശ്യയിലെ ഓൾ ജോറോറോക്ക്-നകുരുവിലാണ് അപകടം. ഗിച്ചാക്കയിലെത്തിയപ്പോൾ ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് അപകടം റിപ്പോർട്ട് ചെയ്തത്. നകുരു പ്രവിശ്യയിൽ നിന്ന് ലൈക്കിപിയയിലെ ന്യാഹുരുരു തോംസൺ വെള്ളച്ചാട്ടത്തിലേക്ക് സംഘം പോകുമ്പോഴാണ് അപകടമുണ്ടായത്. ബസ് നിയന്ത്രണം വിട്ട് ഗിച്ചാക്കയിലെ 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നാല് പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണ് മരിച്ചത്. പരിക്കേറ്റവരെ ന്യാഹുരു കൗണ്ടി റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളികളും കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും സംഘത്തിള്ളതായാണ് റിപ്പോർട്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. ബസിൽ മുപ്പതിലേറപ്പേരുണ്ടായിരുന്നു. 28 പേർ വിനോദ സഞ്ചാരികളായിരുന്നെന്നും 3 പേർ പ്രാദേശികരായിരുന്നെന്നും പൊലീസ് അറിയിച്ചു.
ന്യാഹുരുരു ടൗണിൽ നിന്നും 41 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് ഗിച്ചാക്ക. മലകളും കുന്നുകളുമുള്ള ഈ ഭാഗത്ത് കുത്തനെയുള്ള റോഡിൽ വളവ് തിരിയുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം ഉണ്ടായത് എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Local News
യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമം

പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് കുടുംബസംഗമവും ആദരവും പുതിയ മെമ്പർമാർക്കുള്ള സ്വീകരണവും റോബിൻസ് ഹാളിൽ നടന്നു. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ അധ്യക്ഷനായി. പേരാവൂർ ഫോറോന വികാരി ഫാ. മാത്യു തെക്കേമുറി മുഖ്യ പ്രഭാഷണം നടത്തി. പുതിയ അംഗങ്ങൾക്ക് ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്‌റ്റ്യൻ സ്വീകരണം നല്കി.
യൂണിറ്റ് രക്ഷാധികാരി കെ. എം. ബഷീർ, വാർഡ് മെമ്പർ റജീന സിറാജ്, ചുമട്ട് തൊഴിലാളി യൂണിയൻ സെക്രട്ടറി യു.വി. അനിൽകുമാർ, എം.എഫ്.എ ഡയറക്ടർ എം.സി. കുട്ടിച്ചൻ, വി.കെ. രാധാകൃഷ്‌ണൻ, ഒ.ജെ. ബെന്നി, എം.രജീഷ്, ബേബി പാറക്കൽ, സി.രാമചന്ദ്രൻ, എ. പി.സുജീഷ്, ദിവ്യ സ്വരൂപ്, പ്രവീൺ കാറാട്ട് എന്നിവർ സംസാരിച്ചു
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്