കാക്കയങ്ങാടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ നടത്തി

കാക്കയങ്ങാട്: വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലിക അതിക്രൂരമായി പീഢിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടുവാൻ അവസരമൊരുക്കിയ പോലീസ് – പ്രോസിക്യുഷൻ – സർക്കാർ ഗൂഢാലോചനക്കെതിരെ നടപടിയാവശ്യപ്പെട്ട് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി കാക്കയങ്ങാട് സായാഹ്ന ധർണ്ണ നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പൂക്കോത്ത് അബൂബക്കർ ഉദ്ഘാടനം ചെയ്തു. വി. രാജു അധ്യക്ഷത വഹിച്ചു. പി.പി. മുസ്തഫ, കെ.കെ. സജീവൻ, സിബി ജോസഫ്, ഉഷ അനിൽ, കെ.പി. നമേഷ്, സജിത മോഹനൻ, വി.ഡി. ജോസ് എന്നിവർ സംസാരിച്ചു.