മാസ്ക് നിര്‍ബന്ധം: പാനൂര്‍ ടൗണ്‍ വാര്‍ഡില്‍ കൊവിഡ് നിയന്ത്രണം
പാനൂര്‍: നഗരസഭയില്‍ ഒന്നാം വാര്‍ഡായ ടൗണില്‍ കൊവിഡ് രോഗത്തെത്തുടര്‍ന്ന് ഒരാള്‍ മരിച്ച പശ്ചാത്തലത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താൻ പാനൂര്‍ താലൂക്ക് ആശുപത്രിയില്‍ ചേര്‍ന്ന അടിയന്തരയോഗം തീരുമാനിച്ചു.
കെ.പി.മോഹനൻ എം.എല്‍.എയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.പൊതു സ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനും, വിവാഹം, ഉത്സവങ്ങള്‍ ഉള്‍പ്പടെയുള്ള ചടങ്ങുകള്‍ നഗരസഭയില്‍ അറിയിച്ച് സമ്മതം വാങ്ങിക്കാനും യോഗത്തില്‍ തീരുമാനമായി. മാസ്‌ക് നിര്‍ബന്ധമാക്കണം.
പനി കണ്ടെത്തിയ ആളുകളെ പ്രത്യേകം നിരീക്ഷണം നടത്താനും ക്വാറന്റൈനിലെ തുടരാൻ നിര്‍ദ്ദേശിക്കാനും തീരുമാനിച്ചു. പ്രായമായവരെ ആവശ്യമെങ്കില്‍ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ ആവശ്യമായ നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു. നഗരസഭ ചെയര്‍മാൻ വി. നാസര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ: ഐ.കെ. അനില്‍കുമാര്‍, കൗണ്‍സിലര്‍മാരായ പി.കെ. പ്രവീണ്‍, കെ.കെ സുധീര്‍ കുമാര്‍, നസില കണ്ടിയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.