കേളകത്ത് വാഹനാപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു

കേളകം: സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊയ്യമലയിലെ പാറേക്കാട്ടില്‍ റീനയാണ് (43) മരിച്ചത്. വെളളിയാഴ്ചയാണ് കേളകം – അടയ്ക്കാത്തോട് റോഡില്‍ വീണ് റീനയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ടോടെ മരിച്ചു. മക്കള്‍: ജീവ, ജസ്റ്റീന. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കേളകം സെയ്ന്റ് മേരീസ് യാക്കോബായ പളളി സെമിത്തേരിയില്‍.