പെൻഷൻ: വിധവകളും അവിവാഹിതരും സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ്‌ ചെയ്യണം

Share our post

തി­​രു­​വ­​ന­​ന്ത­​പു​രം: 2024 വർഷത്തെ പെൻഷൻ ലഭിക്കുന്നതിനായി വിധവാ പെൻഷൻ, 50 വയസ് കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ ലഭിക്കുന്ന ഗുണഭോക്താക്കൾ സമർപ്പിക്കുന്ന വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സേവന സൈറ്റിൽ അപ്‌ലോഡു ചെയ്യുന്നതിന് 2024 ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെ (പെൻഷൻ ബിൽ പ്രോസസ് ചെയ്യുന്ന ദിവസങ്ങളൊഴികെ) സമയം അനുവദിച്ചിട്ടുണ്ട്.

2024 മാർച്ച് 31 നുള്ളിൽ സർട്ടിഫിക്കറ്റുകൾ അപ്രൂവ് ചെയ്യാത്തവരുടെ 2024 വർഷത്തെ പെൻഷൻ തടയപ്പെടും. തുടർന്നുള്ള മാസങ്ങളിൽ സർട്ടിഫിക്കറ്റുകൾ പ്രദേശിക സർക്കാരുകളിൽ സമർപ്പിക്കുന്ന പക്ഷം പ്രദേശിക സർക്കാർ സെക്രട്ടറി അപ്രൂവ് ചെയ്ത് അപ്‌ലോഡ്‌ ചെയ്യുന്ന മാസം മുതൽക്കുള്ള പെൻഷൻ ലഭിക്കുന്നതിനേ ഗുണഭോക്താക്കൾക്ക് അർഹതയുണ്ടായിരിക്കുകയുള്ളൂ.

ഇക്കാരണത്താൽ തടയപ്പെടുന്ന പെൻഷൻ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അർഹതയുണ്ടായിരിക്കുന്നതല്ല. വിവാഹിത/പുനർവിവാഹിത അല്ലായെന്ന സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാത്തതിനാൽ പെൻഷൻ തടയപ്പെട്ടവർക്ക് 60 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പെൻഷൻ പുനസ്ഥാപിക്കപ്പെടില്ല. അത്തരക്കാർ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന മുറയ്ക്ക് മാത്രമേ പെൻഷൻ പുനസ്ഥാപിക്കപ്പെടുകയുള്ളൂ എന്ന് ധനവകുപ്പ് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!