ഒറ്റപ്പരീക്ഷ, ലാസ്റ്റ് ​ഗ്രേഡ് സർവന്റ് അടക്കം 46 കാറ്റ​ഗറികളിൽ വിജ്ഞാപനം; അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 17

Share our post

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവ്വന്റ്, കൃഷി വകുപ്പിൽ അഗ്രികൾച്ചറൽ അസിസ്റ്റന്റ് തസ്തികകളടക്കം 46 കാറ്റഗറികളിലേക്ക് പി.എസ്.സി വിജ്ഞാപനമിറക്കി. ജനുവരി 17 വരെ അപേക്ഷിക്കാം. എൽഡിസിയും ലാസ്റ്റ് ഗ്രേഡും ഉൾപ്പെട്ട പരീക്ഷകൾ കഴിഞ്ഞ തവണ രണ്ടു ഘട്ടമായാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ ഈ രീതി ഉപേക്ഷിച്ചു. ഒറ്റപരീക്ഷയുടെ അടിസ്ഥാനത്തിൽ തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ഏഴാം ക്ലാസ് വിജയികൾക്ക് അപേക്ഷിക്കാം. ബിരുദധാരികൾ അപേക്ഷിക്കാൻ പാടില്ല. പ്രായപരിധി: 18-36. രണ്ടു തസ്തികയിലും പട്ടികജാതി/പട്ടിക വർഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

കഴിഞ്ഞ ദിവസമാണ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ എ​​​ൽ​​​ഡി ക്ല​​​ർ​​​ക്ക് (നേ​​​രി​​​ട്ടും ത​​​സ്തി​​​ക​​​മാ​​​റ്റം വ​​​ഴി​​​യും) ത​​​സ്തി​​​ക ഉ​​​ൾ​​​പ്പെ​​​ടെ 26 ത​​​സ്തി​​​ക​​​യി​​​ൽ പി​​​.എ​​​സ്‌​​​.സി വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചത്. ഒമ്പ​​​തു ത​​​സ്തി​​​ക​​​യി​​​ൽ നേ​​​രി​​​ട്ടാണ് നി​​​യ​​​മ​​​നം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി 2024 ജ​​​നു​​​വ​​​രി 03 രാ​​​ത്രി 12 മണി വ​​​രെ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!