ബേക്കല്‍ സ്റ്റേഷനില്‍ ട്രെയിനുകള്‍ക്ക് താല്‍ക്കാലിക സ്റ്റോപ്പ്

അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ബേക്കല്‍ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു. ഒരു മിനുട്ട് സമയമാണ് സ്റ്റേഷനില്‍ ട്രെയിനുകള്‍ നിര്‍ത്തുക.
സ്‌റ്റോപ്പ് അനുവദിച്ച ട്രെയിനുകള്‍ ഇവ:
16159 ചെന്നൈ എഗ്മോര്‍ മംഗലാപുരം മംഗലാപുരം സെൻട്രല്‍ എക്സ്പ്രസ് (ഡിസംബര്‍ 21 മുതല്‍ 30 വരെ, വൈകിട്ട് 5.29/5.30).
16650 നാഗര്‍ കോവില്‍ മംഗലാപുരം പരശുറാം എക്സ്പ്രസ് (ഡിസംബര്‍ 22 മുതല്‍ 31 വരെ, വൈകിട്ട് (7.47/7.48).
22637 ചെന്നൈമംഗലാപുരം വെസ്റ്റ്‌കോസ്റ്റ് (ഡിസംബര്‍ 21 മുതല്‍ 30 വരെ, രാവിലെ 3.42/3.43).