Connect with us

Kerala

‘കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക, വെളുത്തതോ ഇളം വസ്ത്രങ്ങളോ മതി’; ജാഗ്രതാ നിർദേശങ്ങളുമായി എം.വി.ഡി

Published

on

Share our post

തിരുവനന്തപുരം: പ്രഭാത സവാരിക്കാര്‍ വാഹനാപകടങ്ങളില്‍ മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹനവകുപ്പ്. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ ഇങ്ങനെ പല കാരണങ്ങള്‍ മൂലമാണ് പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നതെന്ന് എം.വി.ഡി പറഞ്ഞു.

രാവിലെ നടക്കാന്‍ പോകുന്നവര്‍ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കണമെന്നും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു. കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും, കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ കാണാന്‍ വാഹനത്തില്‍ വരുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നത് കൊണ്ടാണ് വെളുത്ത നിറമുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്ന് എം.വി.ഡി അറിയിച്ചത്.

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം. കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം. തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതുമായ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു.

എംവിഡി കുറിപ്പ്

“സുരക്ഷിതമായ നല്ല നടപ്പ്. പ്രഭാത നടത്തങ്ങള്‍ നമ്മുടെ ശീലങ്ങളില്‍ സ്ഥാനം പിടിച്ചിട്ട് കുറച്ചു നാളുകളായിരിക്കുന്നു. അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തിനു ശേഷം ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കി നല്ല ശീലങ്ങള്‍ സ്വായാത്തമാക്കുന്ന കാര്യത്തില്‍ നാം മലയാളികള്‍ പുറകിലല്ല. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രഭാതത്തില്‍ നടക്കാന്‍ പോകുന്ന ആളുകളുടെ എണ്ണം വളരെ കൂടുതലാണ് ഈയടുത്ത കാലത്ത്. ഇന്ത്യയില്‍ 2022 – ല്‍ മാത്രം 32,825 കാല്‍നട യാത്രികരാണ് കൊല്ലപ്പെട്ടത്. ഇരുചക്ര വാഹന സഞ്ചാരികള്‍ കഴിഞ്ഞാല്‍ മരണത്തിന്റെ കണക്കില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കാല്‍നടക്കാര്‍ ആണെന്നത് സങ്കടകരമായ സത്യമാണ്.

തിരുവനന്തപുരത്ത് ഈയിടെ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം ഈ കാര്യത്തില്‍ നമ്മുടെ അടിയന്തിര ശ്രദ്ധ ആവശ്യപ്പെടുന്നു. പരിമിതമായ ഫുട്പാത്തുകള്‍, വളവ് തിരിവുകള്‍ ഉള്ളതും വെളിച്ചം കുറഞ്ഞതുമായ റോഡുകള്‍ കാല്‍ നട യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള നമ്മുടെ അജ്ഞത ഇങ്ങനെ പല കാരണങ്ങള്‍ മൂലവും പലപ്പോഴും അപകടങ്ങള്‍ സംഭവിക്കുന്നു. രാത്രിയില്‍ കാല്‍നടയാത്രക്കാരുടെ ദൃശ്യപരത ഒരു സങ്കീര്‍ണ്ണ പ്രതിഭാസമാണ്. കാല്‍നടയാത്രക്കാരനെ താരതമ്യേന വളരെ മുന്‍ കൂട്ടി കണ്ടാല്‍ മാത്രമേ ഒരു ഡ്രൈവര്‍ക്ക് അപകടം ഒഴിവാക്കാന്‍ കഴിയൂ. ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ കണ്ട് വരാനിരിക്കുന്ന കൂട്ടിയിടി തിരിച്ചറിഞ്ഞ് ബ്രേക്കുകള്‍ അമര്‍ത്തി പ്രതികരിക്കണം. കേരളത്തിലെ സാധാരണ റോഡുകളില്‍ അനുവദനീയമായ പരമാവധി വേഗതയായ മണിക്കൂറില്‍ 70 കി.മീ (സെക്കന്റില്‍ 19.5 മീറ്റര്‍) സഞ്ചരിക്കുന്ന ഡ്രൈവര്‍ ഒരു കാല്‍നടയാത്രക്കാരനെ കണ്ട് പെട്ടെന്ന് കണ്ട് ബ്രേക്ക് ചവിട്ടാന്‍ എടുക്കുന്ന Reaction time ഏകദേശം ഒന്ന് മുതല്‍ 1.5 സെക്കന്‍ഡ് ആണ് എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

ഈ സമയത്ത് വാഹനം 30 മീറ്റര്‍ മുന്നോട്ട് നീങ്ങും, ബ്രേക്ക് ചവിട്ടിയതിന് ശേഷം പൂര്‍ണ്ണമായി നില്‍ക്കാന്‍ പിന്നെയും 36 മീറ്റര്‍ എടുക്കും. അതായത് ഡ്രൈവര്‍ കാല്‍നടയാത്രക്കാരനെ ഏറ്റവും കുറഞ്ഞത് 66 മീറ്ററെങ്കിലും മുന്‍പ് കാണണം. വെളിച്ചമുള്ള റോഡുകളില്‍ പോലും രാത്രി ഇങ്ങനെ കൃത്യമായി കാണാന്‍ കഴിയുന്നത് കേവലം 30 മീറ്റര്‍ പരിധിക്ക് അടുത്തെത്തുമ്പോള്‍ മാത്രമാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു, (വെളിച്ചം കുറവുള്ള റോഡില്‍ അത് 10 മീറ്റര്‍ വരെയാകാം ) അതും കാല്‍നടയാത്രികന്‍ റോഡിന്റെ ഇടത് വശത്താണെങ്കില്‍. ഡ്രൈവറുടെ വലതു വശത്തെ വിന്റ് ഷീല്‍ഡ് പില്ലറിന്റെ തടസ്സം മൂലവും പെരിഫറല്‍ വിഷന്റെ പ്രശ്‌നം കൊണ്ടും വലത് വശത്തെ കാഴ്ച പിന്നെയും കുറയും. മഴ, മൂടല്‍മഞ്ഞ്, ഡ്രൈവറുടെ പ്രായം കൂടുന്നത്, നൈറ്റ് മയോപ്പിയ, ഉറക്കം, ക്ഷീണം, ലഹരി ഉപയോഗം എന്നിവ അപകട സാദ്ധ്യത പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.

കാല്‍നടയാത്രക്കാര്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അനുഭവത്തിലൂടെ പഠിച്ച ഗ്രാമീണ റോഡുകളിലോ മറ്റ് പ്രദേശങ്ങളിലോ കാല്‍നടയാത്രക്കാരെ ഡ്രൈവര്‍മാര്‍ പ്രതീക്ഷിക്കില്ല എന്നതും പ്രശ്‌നമാണ്. വസ്ത്രത്തിന്റെ നിറമാണ് പ്രധാനപ്പെട്ട മറ്റൊരു സംഗതി, കറുത്ത വസ്ത്രവും, വെളിച്ചമില്ലായ്മയും, കറുത്ത റോഡും ചേര്‍ന്ന് പ്രഭാത സവാരിക്കാരനെ തൊട്ടടുത്ത് നിന്നാല്‍ പോലും കാണുക എന്നത് തീര്‍ത്തും അസാദ്ധ്യമാക്കുന്നു. കാല്‍ നട യാത്രക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ആണിവയൊക്കെ.

ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ

സവാരി കഴിയുന്നതും പ്രഭാത വെളിച്ചത്തിലാക്കാം. കഴിയുന്നതും നടപ്പിനായി മൈതാനങ്ങളോ പാര്‍ക്കുകളോ തിരഞ്ഞെടുക്കുക. വെളിച്ചമുള്ളതും, ഫുട്പാത്തുകള്‍ ഉള്ളതുമായ റോഡുകള്‍ തിരഞ്ഞെടുക്കാം. തിരക്കേറിയതും, വാഹനങ്ങളുടെ വേഗത കൂടുതലുള്ളതും ആയ റോഡുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ഫുട്പാത്ത് ഇല്ലെങ്കില്‍ നിര്‍ബന്ധമായും അരികില്‍ കൂടി വരുന്ന വാഹനങള്‍ കാണാവുന്ന രീതിയില്‍ റോഡിന്റെ വലത് വശം ചേര്‍ന്ന് നടക്കുക. വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാം. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. സാധ്യമെങ്കില്‍ റിഫ്‌ളക്ടീവ് ജാക്കറ്റുകളൊ അത്തരം വസ്ത്രങ്ങളൊ ഉപയോഗിക്കുക. വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ വാഹനങ്ങള്‍ പാഞ്ഞു വരാമെന്ന ശ്രദ്ധ വേണം. ഫോണ്‍ ഉപയോഗിച്ചു കൊണ്ടും ഇയര്‍ ഫോണ്‍ ഉപയേഗിച്ച് പാട്ട് കേട്ടുകൊണ്ടും നടക്കുന്നത് ഒഴിവാക്കണം. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ അധിക ശ്രദ്ധ നല്‍കണം. റോഡിലൂടെ വര്‍ത്തമാനം പറഞ്ഞു കൂട്ടം കൂടി നടക്കുന്നത് ഒഴിവാക്കണം. വലതുവശം ചേര്‍ന്ന് റോഡിലൂടെ നടക്കുമ്പോള്‍ 90 ഡിഗ്രി തിരിവില്‍ നമ്മളെ പ്രതീക്ഷിക്കാതെ പാഞ്ഞുവരുന്ന ഒരു വാഹനത്തിനായി പ്രത്യേകം ശ്രദ്ധ വേണം. മൂടല്‍ മഞ്ഞ്, മഴ എന്നീ സന്ദര്‍ഭങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് റോഡിന്റെ വശങ്ങള്‍ നന്നായി കാണാന്‍ കഴിയില്ല എന്ന കാര്യം മനസിലാക്കി ശ്രദ്ധിച്ചു നടക്കുക. കഴിയുമെങ്കില്‍ പ്രതികൂല കാലാവസ്ഥ ഒഴിവാക്കുക.”


Share our post

Kerala

സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണം; റെയിൽവേ പൊലീസ്

Published

on

Share our post

അതിർത്തിയിൽ സുരക്ഷ കർശനമാക്കി റെയിൽവേ പൊലീസ്. സംഘർഷ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷ കർശനമാക്കി. സംശയാസ്പദമായി വ്യക്തികളെയോ ഉപേക്ഷിച്ച ബാഗുകളോ കണ്ടാൽ കൺട്രോൾ റൂം നമ്പറിൽ അറിയിക്കണമെന്നും റെയിൽവേ പൊലീസ് അറിയിച്ചു. റെയിൽ അലേർട്ട് കൺട്രോൾ റൂം : 9846 200 100. എമർജൻസി റെസ്പോൺസ് കൺട്രോൾ : 112. റെയിൽ മദദ് കൺട്രോൾ : 139 എന്നി നമ്പറുകളിൽ ബന്ധപ്പെടാം.

അതേസമയം അതിർത്തിയിൽ കുടുങ്ങിയവർക്കായി പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നമെന്ന് ഇന്ത്യൻ റെയിൽവേ. ഇന്ന്, അമൃത്സറിൽ നിന്ന് ഛപ്രയിലേക്കും, ചണ്ഡീഗഢിൽ നിന്ന് ലഖ്‌നൗവിലേക്കും, ഫിറോസ്പൂരിൽ നിന്ന് പട്‌നയിലേക്കും, ഉദംപൂരിൽ നിന്ന് ദില്ലിയിലേക്കും, ജമ്മുവിൽ നിന്ന് ദില്ലിയിലേക്കും പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തും.

ഇന്നലെ ജമ്മു, ഉദംപൂർ, ഫിറോസ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആറ് ട്രെയിനുകൾ സർവീസ് നടത്തി. നിലവിലെ സംഘർഷ സാഹചര്യത്തിൽ പകൽ സമയത്ത് തന്നെ പരമാവധി ട്രെയിൻ സർവീസുകൾ നടത്തും. സർക്കാരുകളുമായി ഏകോപിപ്പിച്ച് രാത്രിയിലും സർവീസ് നടത്തുമെന്നും റെയിൽവേ ബോർഡിന്റെ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വകുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ ദിലീപ് കുമാർ അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു.


Share our post
Continue Reading

Kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്: വെള്ളിയാഴ്ച മാത്രം അറസ്റ്റിലായത് 86 പേർ

Published

on

Share our post

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 1915 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 78 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 86 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ , കഞ്ചാവ്, കഞ്ചാവ് ബീഡി (43 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായി.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 09 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്‍റി നര്‍ക്കോട്ടിക്സ് ഇന്‍റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.


Share our post
Continue Reading

Kerala

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മെയ് 22 മുതല്‍ ഡിജിറ്റല്‍ പണമിടപാട് 

Published

on

Share our post

തിരുവനന്തപുരം: ഈ മാസം 22 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സമ്പൂര്‍ണ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരും. രാജ്യത്ത് നിലവിലുള്ള ഏത് തരം ഓണ്‍ലൈന്‍ പണമിടപാടുകളും ബസുകളില്‍ നടക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. എ.ടി.എം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ടശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഓരോ സ്റ്റോപ്പിലും ബസ് എപ്പോള്‍ വരുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാനാകും. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായി. കട്ടപ്പുറത്തെ ബസുകളുടെ എണ്ണം 500 ല്‍ താഴെയാക്കാന്‍ കഴിഞ്ഞതായും മന്ത്രി അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!