PERAVOOR
ആശങ്കയൊഴിയുന്നു; മുരിങ്ങോടി മിച്ചഭൂമിയിലെ 42 കുടുംബങ്ങൾക്കും പട്ടയം ലഭിക്കും

പേരാവൂർ: പണം നല്കി വാങ്ങിയ ഭൂമിക്ക് കാൽ നൂറ്റാണ്ടായി നികുതിയടക്കാൻ സാധിക്കാതെ ദുരിതത്തിലായ മുരിങ്ങോടിയിലെയും നമ്പിയോട് കുറിച്യൻപറമ്പ് മിച്ചഭൂമിയിലെയും 42 കുടുംബങ്ങളുടെ ആശങ്കകൾ ഒഴിയുന്നു. ഇവർ കൈവശം വെച്ചുവരുന്ന പത്തരയേക്കർ സ്ഥലത്തിനും പട്ടയം നല്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു.
ഇത്രയും കുടുംബങ്ങൾക്ക് പട്ടയം നൽകുന്നതിന്റെ ഭാഗമായി പേരാവൂർ വില്ലേജ് ഓഫീസർ റോയ് ചാക്കോയുടെ നേതൃത്വത്തിൽ സ്ഥലത്തിന്റെ അളവെടുപ്പും മഹസർ തയ്യാറാക്കലും അന്തിമഘട്ടത്തിലാണ്. സ്ഥലത്തിന്റെ സ്‌കെച്ച് തയ്യാറാക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ലാൻഡ് ട്രിബൂണൽ തഹസിൽദാറുടെ നിർദേശപ്രകാരം 10.5 ഏക്കർ സ്ഥലം മിച്ചഭൂമിയിൽ നിന്നൊഴിവാക്കി മുഴുവൻ സ്ഥലമുടമകൾക്കും പട്ടയം നല്കാനുള്ള നടപടികളാണ് നടക്കുന്നത്.
1989 നു മുൻപ് എം.പി. കമലാക്ഷിയമ്മയുടെ കൈവശമുള്ള ഭൂമിയിൽ നിന്ന് 14.5 ഏക്കർ സ്ഥലം സർക്കാർ മിച്ചഭൂമിയായി കണ്ടെത്തി ഏറ്റെടുത്തിരുന്നു. ഇതിൽ 10.5 ഏക്കർ ഭൂമി കോടതി വ്യവഹാരത്തിലൂടെ ഉടമക്ക് തന്നെ ലഭിക്കുകയും പ്രസ്തുത ഭൂമി പല ഘട്ടങ്ങളിലായി 42 പേർക്ക് വിൽക്കുകയും ചെയ്തു. അഞ്ച് സെന്റ് മുതൽ ഒരേക്കർ വരെ കൈവശമുള്ളവരുണ്ട്.
കമലാക്ഷിയമ്മ 1989ന് മുൻപ് കൈമാറിയ ഭൂമിക്ക് 1994 വരെ 42 സ്ഥലമുടമകളും നികുതിയടക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, 95 മുതൽ വില്ലേജധികൃതർ നികുതി വാങ്ങുന്നത് നിർത്തുകയും 10.5 ഏക്കർ മിച്ചഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് സ്ഥലമുടമകളെ അറിയിക്കുകയുമായിരുന്നു. ഇതോടെ ഇവരുടെ സ്ഥലത്തിന് ബാങ്ക് വായ്പയോ മറ്റു സർക്കാർ സഹായങ്ങളോ ലഭിക്കാതെയായി.
പണം നല്കി വാങ്ങിയ ഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ഘട്ടമായതോടെ അധികൃതർക്ക് പരാതിയും നിവേദനങ്ങളും നല്കിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. മാസങ്ങൾക്ക് മുൻപ് സ്ഥലമുടമകളായ പേക്കമറ്റത്തിൽ തോമസ് ലാൻഡ് ട്രിബൂണലിലും പാലോറാൻ ശ്രീധരൻ നവകേരള സദസിലും പരാതി നൽകുകയും ചെയ്തു.
ഇക്കഴിഞ്ഞ ദിവസമാണ് ഇരിട്ടി താലൂക്ക് തഹസിൽദാർ സി.വി. പ്രകാശന്റെ നിർദേശാനുസരണം വില്ലേജധികൃതർ നടപടികൾ ആരംഭിച്ചത്. പേരാവൂർ വില്ലേജ് ഓഫീസർ റോയ് ചാക്കോ, വില്ലേജ് അസിസ്റ്റന്റ് പ്രിയരഞ്ജൻ, സ്‌പെഷൽ വില്ലേജ് ഓഫീസർ സെമി ഐസക്ക്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ സഞ്ജീവൻ മൂർക്കോത്ത്, പി.പി. ഷനീദ് എന്നിവരാണ് പട്ടയം ലഭിക്കാനാവശ്യമായ നടപടികൾക്ക് നേതൃത്വം നല്കുന്നത്.
കഴിഞ്ഞ കാൽനൂറ്റാണ്ടായി കുടിയൊഴിപ്പിക്കൽ ഭീതിയിലായിരുന്ന 42 കുടുംബങ്ങൾ സർക്കാർ നടപടി അനുകൂലമായതോടെ ആഹ്ലാദത്തിലാണ്.
Local News
ലഹരിക്കെതിരെ കോളയാട് മിനി മാരത്തൺ ശനിയാഴ്ച

പേരാവൂർ : യുവജനങ്ങളിൽ വർധിച്ചു വരുന്ന രാസലഹരിക്കെതിരെ “തിരസ്കരിക്കാം ലഹരിയെ കുതിക്കാം ജീവിതത്തിലേക്ക് ” എന്ന സന്ദേശവുമായി ലൈബ്രറി കൗൺസിൽ കോളയാട് പഞ്ചായത്ത് സമിതി മിനി മാരത്തൺ സംഘടിപ്പിക്കുന്നു. മെയ് 17 ശനിയാഴ്ച വൈകിട്ട് നാലിന് കോളയാട് പഞ്ചായത്ത് മിനിസ്റ്റേഡിയത്തിൽ നിന്നാരംഭിച്ച് പുത്തലം വഴി പുന്നപ്പാലം കടന്ന് കോളയാട് തിരിച്ചെത്തുന്ന വിധമാണ് മാരത്തൺ റൂട്ട്. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്ന പുരുഷന്മാർക്കും വനിതകൾക്കും സമ്മാനങ്ങളുണ്ടാവും. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പരിധിയിലെ ദേശീയ കായിക താരങ്ങളെ ആദരിക്കും. മിനി മാരത്തണിൽ 500 -ലധികം കായിക താരങ്ങൾ പങ്കെടുക്കും. തുടർന്ന് മാലൂർ പ്രഭാത് ആർട്‌സ് ക്ലബ് അവതരിപ്പിക്കുന്ന സംഗീത ശില്പവും ഉണ്ടായിരിക്കും. പത്രസമ്മേളനത്തിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി, പഞ്ചായത്തംഗം ടി. ജയരാജൻ, കെ. ഷിജു, എം.പൊന്നപ്പൻ, പി. പ്രേമവല്ലി എന്നിവർ സംബന്ധിച്ചു.
PERAVOOR
പേരാവൂർ മുരിങ്ങോടിയിൽ മിച്ചഭൂമി പതിച്ചു നല്‍കല്‍; അപേക്ഷ ക്ഷണിച്ചു

പേരാവൂർ : കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം ഇരിട്ടി താലൂക്ക് മണത്തണ അംശം മുരിങ്ങോടി ദേശത്ത് റീ സര്‍വെ നമ്പര്‍ 62 ല്‍പ്പെട്ട 0.5137 ഹെക്ടര്‍ മിച്ചഭൂമി, അര്‍ഹരായ ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്ക് പതിച്ചു കൊടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള ഭൂപരിഷ്‌കരണ നിയമങ്ങളിലെ 17-ാം നമ്പര്‍ ഫോറത്തില്‍ ജില്ലാ കലക്ടറുടെ വിജ്ഞാപനത്തിന്റെ നമ്പരും തീയതിയും താമസിക്കുന്ന വില്ലേജും കൃത്യമായി രേഖപ്പെടുത്തി മെയ് 31 നകം ജില്ലാ കലക്ടര്‍ക്ക് ലഭിക്കത്തക്ക വിധത്തില്‍ സമര്‍പ്പിക്കണം. അപേക്ഷകളില്‍ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതില്ല. വിശദ വിവരങ്ങള്‍ ഇരിട്ടി തഹസില്‍ദാരില്‍ നിന്നോ മണത്തണ വില്ലേജ് ഓഫീസറില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2700645.
PERAVOOR
പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചെസ് പരിശീലന ക്ലാസ് തുടങ്ങി

പേരാവൂർ: പേരാവൂർ സ്‌പോർട്‌സ് ഫൗണ്ടേഷനും ജിമ്മി ജോർജ് സ്മാരക ചെസ് ക്ലബും ഗുഡ് എർത്ത് ചെസ് കഫെയിൽ അവധിക്കാല ത്രിദിന ചെസ് പരിശീലന ക്യാമ്പ് തുടങ്ങി. രാജ്യസഭാ എം.പി പി.സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ചീഫ് കോച്ച് എൻ.ജ്യോതിലാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം വി.ഗീത, പഞ്ചായത്തംഗം കെ.വി.ബാബു, പിഎസ്എഫ് പ്രസിഡന്റ് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം.സി.കുട്ടിച്ചൻ, ജിമ്മിജോർജ് ചെസ് ക്ലബ്ബ് പ്രസിഡന്റ് വി.യു.സെബാസ്റ്റ്യൻ, സെക്രട്ടറി എ.പി.സുജീഷ്, കോട്ടയൻ ഹരിദാസ് എന്നിവർ സംസാരിച്ചു. ക്യാമ്പ് ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്