അന്തർ ദേശീയ അത്‌ലറ്റ് രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു

പേരാവൂർ: സി.പി.എം താഴെ തൊണ്ടിയിൽ ബ്രാഞ്ച് കമ്മറ്റി പേരാവൂർ സ്വദേശിയും ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത്‌ലറ്റ്സ് മെഡൽ ജേതാവുമായ രഞ്ജിത്ത് മാക്കുറ്റിയെ അനുമോദിച്ചു.
റിട്ട. സർക്കിൾ ഇൻസ്‌പെക്ടർ എം.സി. കുട്ടിച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. ബാബു അധ്യക്ഷനായി. പു.ക.സ ജില്ലാ കമ്മറ്റിയംഗം സിബിച്ചൻ.കെ.ജോബ്, സി.പി.എം ലോക്കൽ കമ്മറ്റിയംഗം എം.വി. രാജൻ, ബ്രാഞ്ച് സെക്രട്ടറി രമ്യ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.