കെ. എസ്. ടി. എ സംസ്ഥാന സമ്മേളനം; വിദ്യാഭ്യാസ സദസ് നടത്തി

മുഴക്കുന്ന് : കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ സദസ് മുഴക്കുന്ന് ഗ്രാമത്തിൽ നടന്നു.താഴത്ത് കുഞ്ഞിരാമൻ സ്മാരക വായനശാലയിൽ മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ ടി.പ്രസന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജോ:സെക്രട്ടറി എസ്.പി. രമേശൻ വിഷയാവതരണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് കെ.എം. ജയചന്ദ്രൻ, ജില്ലാ കമ്മറ്റി അംഗം കെ.കെ. ജയദേവൻ, എം.പ്രജീഷ്, എം.തനൂജ് എന്നിവർ സംസാരിച്ചു.