വയനാട് മേപ്പാടിയിൽ കടുവയുടെ ആക്രമണം: പശുവിനെ കൊന്നു

വയനാട്: മേപ്പാടിയിൽ കടുവയുടെ ആക്രമണം. ചുളുക്ക സ്വദേശി പി.വി ഷിഹാബിന്റെ പശുവിനെ കൊന്നു. മേയാൻ വിട്ട പശുവിനെ തേയില തോട്ടത്തിൽ വച്ച് കടുവ ആക്രമിക്കുകയായിരുന്നു.പ്രദേശത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ 12 പശുക്കളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.