ആശ വർക്കർമാർക്ക്‌ രണ്ടു മാസത്തെ പ്രതിഫലം: 26.11 കോടി അനുവദിച്ചു

Share our post

തിരുവനന്തപുരം: ആശ വർക്കർമാർക്ക്‌ രണ്ടു മാസത്തെ പ്രതിഫലം വിതരണം ചെയ്യാൻ 26.11 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. നവംബർ, ഡിസംബർ മാസങ്ങളിലെ പ്രതിഫലം നൽകാൻ തുക വിനിയോഗിക്കും. ഒക്ടോബർവരെയുള്ള പ്രതിഫലം നൽകാൻ നേരത്തെ 24.51 കോടി രൂപ അനുവദിച്ചിരുന്നു.

സംസ്ഥാനത്ത്‌ 26,125 ആശ വർക്കർമാരാണ്‌ പ്രവർത്തിക്കുന്നത്‌. ഇവരുടെ വേതനത്തിൽ ഡിസംബർ മുതൽ ആയിരംരൂപ വർധിപ്പിച്ചിട്ടുണ്ട്‌. ദേശീയ ആരോഗ്യ മിഷന്റെ കീഴിലാണ്‌ ആശ വർക്കർമാർ പ്രവർത്തിക്കുന്നത്‌. മിഷന്റെ പ്രവർത്തനങ്ങൾക്ക്‌ ആവശ്യമായ തുകയുടെ കേന്ദ്ര വിഹിതം എട്ടുമാസമായിട്ടും ലഭ്യമാക്കിയിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!