സപ്ലൈകോ ക്രിസ്മസ് ഫെയർ മുടങ്ങില്ല: പണമനുവദിക്കാൻ ധാരണയായി

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ഫെയറിന് പണമനുവദിക്കാൻ സർക്കാരിൽ ധാരണയായി. ഫെയർ നടത്തിപ്പിനായി 130കോടി രൂപ ധനവകുപ്പ് ഇന്ന് അനുവദിച്ചേക്കും. ഭക്ഷ്യ ധനമന്ത്രിമാർ തമ്മിലുള്ള ചർച്ചയിലാണ് ധാരണയായത്.പണമില്ലാത്തതിനാൽ ഫെയർ നടത്താനാവില്ലെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ നിലപാട്. ഇന്നലെ ചേർന്ന മന്ത്രിസഭ യോഗത്തിലും സപ്ലൈകോ പ്രതിസന്ധി ചർച്ചയായിരുന്നു.