കേരളത്തില്‍ ഉയരും രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങൾ

Share our post

സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോള്‍ സ്റ്റേഡിയമില്ലെന്ന ക്ഷീണം രണ്ട് സ്റ്റേഡിയങ്ങള്‍ നി‌ര്‍മ്മിച്ച്‌ തീര്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഫുട്ബാള്‍ ആരാധകരേറെയുള്ള മലപ്പുറത്തും കോഴിക്കോട്ടുമാണ് സ്റ്റേ‌ഡിയങ്ങളും ഉയരുക. ഒന്ന് കോഴിക്കോട് ബീച്ചിനോട് ചേര്‍ന്നും മറ്റൊന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിന് സമീപവുമാണ് പരിഗണനയിലുള്ളത്. 110 കോടിയാണ് ഒരു സ്റ്റേഡിയം നിര്‍മ്മിക്കാൻ നീക്കിവെച്ചിട്ടുള്ളത്.

ഇന്ത്യയടങ്ങുന്ന ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ചിലത് നടത്താൻ സന്നദ്ധമാണെന്ന് കേരളം ഫിഫയെ അറിയിച്ചിരുന്നു. മികച്ച നിലവാരമുള്ള സ്റ്റേഡിയമില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഫിഫ ഈ അപേക്ഷ നിരസിച്ചതോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള രണ്ട് സ്റ്റേഡിയം നിര്‍മ്മിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷം സ്റ്റേഡിയം ഉദ്ഘാടത്തിന് സജ്ജമാക്കുകയാണ് ലക്ഷ്യം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!