ആറളം ജുമാ മസ്ജിദിന് നേരേ സാമൂഹ്യ വിരുദ്ധ അക്രമം

Share our post

ആറളം : ആറളം ജുമാ മസ്ജിദിന് നേരേ സാമൂഹ്യ വിരുദ്ധ അക്രമം. പള്ളി നവീകരണവുമായി ബന്ധപ്പെട്ട് പള്ളി മുറ്റത്ത് സ്ഥാപിച്ച ബോർഡും പള്ളിയിൽ സ്ഥാപിച്ച ഭാരവാഹികളുടെ പേരടങ്ങുന്ന ബോർഡും തകർത്തു.ജുമാ മസ്ജിദിന് സമീപം റോഡരികിൽ എസ്.എസ്.എഫ്. ഫ്ളെക്സ് ബോർഡും നശിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവമെന്ന് കരുതുന്നു. ജമാ അത്ത് കമ്മിറ്റി ആറളം പോലിസിൽ പരാതി നൽകി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ്, ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷിജി നടു പറമ്പിൽ, കേരള മുസ്ലിം ജമാഅത്ത് സോൺ നേതാക്കളായ അഷ്റഫ് സഖാഫി, അബൂബക്കർ മൗലവി ഏളന്നൂർ, അസൈനാർ ഹാജി,യൂസഫ് ദാരിമി, ഷാജഹാൻ മിസ്ബാഹി, ജോഷി പാലമമറ്റം തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം കുഴപ്പമുണ്ടാക്കാനുള്ള സാമൂഹ്യ വിരുദ്ധ ശ്രമം കരുതിയിരിക്കണമെന്നും ശക്തമായ നടപടി സ്വികരിക്കണമെന്നും കേരള മുസ്ലിം ജമാ അത്ത് ഇരിട്ടി സോൺ കമ്മിറ്റി ആവശ്യപ്പെട്ടു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!