വായ്പ എടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കിൽ മാറ്റമില്ല

Share our post

കൊച്ചി: വായ്പ എടുത്തവർക്ക് താൽക്കാലികാശ്വാസം. ഇ.എം.ഐ വർധിക്കില്ല. തുടർച്ചയായ അഞ്ചാം തവണയും വായ്പാ പലിശ നിരക്കുകൾ വർധിപ്പിക്കാതെ ആർ.ബി.ഐ. റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തന്നെ തുടരുന്നു. പലിശ നിരക്ക് ഒരേ നിരക്കിൽനിലനിർത്താൻ ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. ആഗോള സാമ്പത്തിക സ്ഥിതി ദുർബലമായി തുടരുമ്പോൾ പോലും ഇന്ത്യ മുന്നേറുന്നുണ്ടെന്ന് കേന്ദ്ര ബാങ്ക് ചൂണ്ടിക്കാട്ടി. 2023 ഫെബ്രുവരിയിൽ നടന്ന മീറ്റിംഗിലാണ് റിപ്പോ നിരക്ക് നിരക്ക് അവസാനമായി വർധിപ്പിച്ച് 6.50 ശതമാനമാക്കിയത്. ജി.ഡി.പി വളർച്ചാ അനുമാനം ആർ.ബി.ഐ ഉയർത്തി. അതേസമയം പണപ്പെരുപ്പം ആർ.ബി.ഐ.യുടെ ലക്ഷ്യമായ നാലു ശതമാനത്തിന് മുകളിൽ തന്നെ തുടരുന്നു.

ആർ.ബി.ഐ ജി.ഡി.പി വളർച്ചാ അനുമാനം 2024 സാമ്പത്തിക വർഷത്തിലെ 6.5 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമായി ഉയർത്തി. പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്ന ജി.ഡി.പി വളർച്ചാ അനുമാനം 6.8 ശതമാനം മാത്രമാണ്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 2024 സാമ്പത്തിക വർഷത്തിൽ 5.4 ശതമാനത്തിൽ തന്നെ നിലനിർത്തി. മൂന്നാം പാദത്തിൽ 5.6 ശതമാനമാണ് ലക്ഷ്യമിടുന്നത്. 2023 ഒക്ടോബറിൽ പണപ്പെരുപ്പം അഞ്ചു ശതമാനത്തിൽ താഴെ എത്തിക്കാൻ ആയെങ്കിലും പണപ്പെരുപ്പം കുറക്കുക എളുപ്പമല്ല. നാലു ശതമാനമായി നിലനിർത്തുക എന്ന ദീർഘകാല ലക്ഷ്യത്തിലെത്താൻ കഴിഞ്ഞിട്ടില്ല. 2023 ഒക്ടോബറിൽ, ചരക്ക് കയറ്റുമതിയിൽ വർധന. 2023-24 സാമ്പത്തിക വർഷത്തിൽ സേവനങ്ങളുടെ കയറ്റുമതിയും മികച്ച നിലയിലാണെന്ന് ആർ.ബി.ഐ ഗവർണർ സൂചിപ്പിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!