ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

നിലയ്ക്കലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലാണ് അപകടം നടന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ആറുപേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 4 പേര്‍ കോട്ടയം മെഡിക്കല്‍ കോളജിലും രണ്ടുപേര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.