ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്

ഇരിട്ടി : നിർധരോഗികൾക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്ന ഇരിട്ടി താലൂക്ക് ആസ്പത്രിയിലെ കനിവ് ഡയാലിസ് യൂണിറ്റിന് വിദ്യാർഥികളുടെ കൈത്താങ്ങ്. ആറളം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും അധ്യാപകരുമാണ് സഹായം നൽകിയത്. സ്‌കൂളിൽ നിന്ന് സ്വരൂപിച്ച തുക പ്രിൻസിപ്പൽ ബീന എം. കണ്ടത്തിൽ ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ .ശ്രീലതക്ക് കൈമാറി.
ചടങ്ങിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. സോയ, കനിവ് കിഡ്‌നി വെൽഫയർ കമ്മറ്റി ഭാരവാഹികളായ അയൂബ് പൊയിലൻ, അജയൻ പായം തുടങ്ങിയവരും സംബന്ധിച്ചു. പൊതുജനങ്ങളിൽ നിന്നും സുമനസ്സുകളിൽ നിന്നും സഹായം സ്വീകരിച്ചാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്.