ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യ ഗ്ലൂക്കോ മീറ്ററിന് ഓൺലൈനായി അപേക്ഷിക്കാം

Share our post

ബി.പി.എൽ വിഭാഗത്തിലെ വയോജനങ്ങൾക്ക് സൗജന്യമായി ഗ്ലൂൂക്കോ മീറ്റര്‍ വിതരണം ചെയ്യുന്നു. സാമൂഹിക നീതി വകുപ്പ് നടപ്പാക്കി വരുന്ന ‘വയോമധുരം’ പദ്ധതി പ്രകാരമാണ് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് നിർണ്ണയിക്കുന്ന ഗ്ലൂക്കോമീറ്റർ സൗജന്യമായി നല്‍കുന്നത്.

സുനീതി പോർട്ടൽ (https://suneethi.sjd.kerala.gov.in/Citizen_Platform/suneethi/index.php) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. 2018 മുതൽ 2022 വരെ ഈ പദ്ധതി മുഖേന ഗ്ലൂക്കോമീറ്റർ ലഭിച്ചവർക്ക് അഡീഷണൽ ടെസ്റ്റ് സ്ട്രിപ്പുകൾക്കും അപേക്ഷിക്കാം.

രേഖകളോടൊപ്പം https://sjd.kerala.gov.in/DOCUMENTS/Downloadables/Application%20Forms/25979.pdf എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സര്‍ട്ടിഫിക്കറ്റും അപ് ലോഡ് ചെയ്യണം. ഫോൺ: 0483 2735324.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!