കൊട്ടിയൂരിൽ വീട്ടുവളപ്പിലെ ചാരായ നിർമാണം; പേരാവൂർ എക്സൈസ് കണ്ടെത്തി

കൊട്ടിയൂർ : ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിൽ കൊട്ടിയൂർ വന്യജീവി സങ്കേതത്തിനു സമീപം വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയയാൾക്കെതിരെ കേസെടുത്തു. 50 ലിറ്റർ വാഷും നാലു ലിറ്റർ ചാരായവും പിടികൂടി. ഉദ്യോഗസ്ഥരെ കണ്ട് ഓടിപ്പോയ പ്രതിക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെടുത്തത്. ചാരായ നിർമ്മാണത്തിനിടെ ഓടിപ്പോയ കൊട്ടിയൂർ പന്നിയാമ്മല സ്വദേശി കരിപ്പനാട്ട് വീട്ടിൽ മോഹനൻ (63) എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തത്.
പ്രിവൻ്റീവ് ഓഫീസർ എം.ബി. സുരേഷ്ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, പ്രിവൻ്റീവ് ഓഫീസർ എൻ. പത്മരാജൻ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.എസ്. ശിവദാസൻ, വി. സിനോജ്, എസ്.വി. അജേഷ്, കാവ്യ വാസു എന്നിവർ പങ്കെടുത്തു.