കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞു

Share our post

കോട്ടയം: സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് പദവി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിഞ്ഞു. രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

എറണാകുളം അങ്കമാലി അതിരൂപതയിൽ കുർബാനരീതിയെ ചൊല്ലി നാളുകളായി നിലനിന്ന ഭിന്നതയ്ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കർദിനാൾ ആലഞ്ചേരിയുടെ പടിയിറക്കം എന്നതാണ് ശ്രദ്ധേയം. ജനുവരിയിൽ ചേരുന്ന സഭാ സിനഡാകും പുതിയ മേജർ ആർച്ച് ബിഷപ്പിനെ തിരഞ്ഞെടുക്കുക. സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപനയിൽ ക്രമക്കേട് ആരോപിച്ചുള്ള കേസും കർദിനാൾ ആലഞ്ചേരിക്കെതിരെ സുപ്രീംകോടതിയിൽ നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി (നൂൺഷ്യോ) ജിയോപോൾഡോ ജിറെലി ബുധനാഴ്ച‌ അടിയന്തരമായി കൊച്ചിയിലെത്തി സീറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മിൽ കടുത്തഭിന്നത നിലനിൽക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കർദിനാൾ നടത്തിയത്.

കർദിനാൾ ആലഞ്ചേരിയുമായി കൂടിക്കാഴച നടത്തിയതിന് പിന്നാലെ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. സഭയുടെ ഔദ്യോഗിക വിഭാഗവും എറണാകുളം-അങ്കമാലി അതിരൂപതയും തമ്മിൽ കടുത്തഭിന്നത നിലനിൽക്കെയാണ് നാടകീയ പ്രഖ്യാപനം സഭാ ആസ്ഥാനത്ത് കർദിനാൾ നടത്തിയത്.

‘മേജർ ആർച്ച് ബിഷപ്പിൻ്റെ സ്ഥാനത്തുനിന്ന് വിരമിക്കാനുള്ള ആഗ്രഹം 2019 ജൂലൈ 19-ന് മാർപ്പാപ്പയെ അറിയിച്ചിരുന്നു. സഭയിലെ അജപാലന ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് തീരുമാനം എടുത്തത്. 2022 നവംബർ 15-ന് വീണ്ടും സമർപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് മാർപ്പാപ്പ എന്നെ വിരമിക്കാൻ അനുവദിച്ചത്’, വാർത്തസമ്മേളനത്തിൽ ആലഞ്ചേരി പറഞ്ഞു.

സഭയുടെ രീതിയനുസരിച്ച് പുതിയ ആർച്ച് ബിഷപ്പിനെ കണ്ടെത്തുന്നതുവരെ കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയേപ്പുരയ്ക്കൽ സഭയുടെ അഡ്മ‌ിനിസ്ട്രേറ്റർ ചുമതല വഹിക്കും. ബിഷപ്പ് ബോസ്കോ പുത്തൂരിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്‌മിനിസ്ട്രേറ്റീവ്‌ ചുമതലയും നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!