ശിവമോഗയിൽ ഇരിട്ടി സ്വദേശിയുടെ കൊലപാതകം: മൂന്ന് പേർ പിടിയിൽ

ഇരിട്ടി: കർണാടകയിൽ ഇരിട്ടി സ്വദേശിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഷിമോഗ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇരിട്ടി വെളിമാനം സ്വദേശി വലിയ പറമ്പിലാണ് (44) കർണാടകയിലെ തൊഴിൽ സ്ഥലത്ത് കൊല്ലപ്പെട്ടത്.
റബ്ബർ ടാപിങ്ങിനാണ് സിജു ഷിമോഗ എത്തിയത്. കൂടെ ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിയുമായി വാക്കേറ്റമുണ്ടാവുകയും ടാപ്പിങ് കത്തികൊണ്ടു കുത്തുകയുമായിരുന്നു സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. കൊല്ലപ്പെട്ട ഒരാഴ്ച്ച മുൻപാണ് ഇവിടെ ജോലിക്ക് എത്തിയത്. വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും സ്ഥലത്തെത്തിയിട്ടുണ്ട്. നിയമനടപടികൾക്കു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സിൽ ജയാണ് സിജുവിന്റെ ഭാര്യ. മക്കൾ : ലിയ മരിയ, ആൽഫ്രഡ്