സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം

Share our post

കൊൽക്കത്ത ആസ്ഥാനമായുള്ള സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്കായുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. 54 ഒഴിവുണ്ട്. ലെവൽ-4/ലെവൽ-5 ശമ്പളസ്കെയിലുള്ള തസ്തികകളിൽ അഞ്ച് ഒഴിവും ലെവൽ-2/ലെവൽ-3 തസ്തികകളിൽ 16 ഒഴിവും ലെവൽ-1 ശമ്പളസ്കെയിലുള്ള തസ്തികകളിൽ 33 ഒഴിവുമാണുള്ളത്.

കായികയിനങ്ങൾ: ആർച്ചറി (വനിത), അത്‌ലറ്റിക്സ് (പുരുഷൻ), ബോക്സിങ് (പുരുഷൻ), ബോഡി ബിൽഡിങ് (പുരുഷൻ), ക്രിക്കറ്റ് (പുരുഷൻ), ചെസ് (പുരുഷൻ), ഫുട്ബോൾ (പുരുഷൻ), ജിംനാസ്റ്റിക്സ് (പുരുഷൻ/വനിത), ഹോക്കി (പുരുഷൻ/വനിത), കബഡി (പുരുഷൻ/ വനിത), പവർ ലിഫ്റ്റിങ് (പുരുഷൻ/വനിത), സ്വിമ്മിങ് (പുരുഷൻ), ടേബിൾ ടെന്നീസ് (വനിത), ടെന്നീസ് (പുരുഷൻ), വോളിബോൾ (പുരുഷൻ/വനിത), വാട്ടർ പോളോ (പുരുഷൻ).

വിദ്യാഭ്യാസയോഗ്യത: പത്താംക്ലാസ്/ഐ.ടി.ഐ./പന്ത്രണ്ടാംക്ലാസ്/ ബിരുദം. പ്രായം: 18-25 വയസ്സ്.പരീക്ഷാഫീസ്: 500 രൂപ (വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കും മതന്യൂനപക്ഷവിഭാഗങ്ങൾക്കും 250 രൂപ). അപേക്ഷ തപാലിൽ അയക്കണം. കായികയോഗ്യതകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങളും അപേക്ഷാഫോമും www.rrcser.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബർ 26.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!