പേരാവൂർ മലബാർ ബി.എഡ്.കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ്

പേരാവൂർ:ദേശീയ വളണ്ടിയർ ദിനത്തിന്റെ ഭാഗമായി പേരാവൂർ മലബാർ ബി. എഡ് ട്രെയിനിങ്ങ് കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോളേജിലെ എൻ. എസ്. എസ് യുണിറ്റ്, ബ്ലഡ് ഡോണേഴ്‌സ് കേരള ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെയും തലശ്ശേരി ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് പേരാവൂർ പഞ്ചായത്തംഗം റീന മനോഹരൻ ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പാൾ ഇന്ദു. കെ മാത്യു അധ്യക്ഷത വഹിച്ചു. ഒ.കെ.നിഷ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രീത കുര്യാക്കോസ് , ബ്ലഡ് ഡോണേഴ്‌സ്ഇരിട്ടി താലൂക്ക് സെക്രട്ടറി എം.ചന്ദ്രൻ, കോളേജ് യൂണിയൻ ചെയർമാൻ അഭിജിത്ത് , എൻ.എസ്.എസ്സ്റ്റുഡന്റ് കോ-ഓർഡിനേറ്റർ കെ.അനഘ എന്നിവർ സംസാരിച്ചു.