ഒരാൾക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ആകാം? പരിധി പറഞ്ഞ് ആർ.ബി.ഐ

Share our post

ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർ ഇന്ന് ചുരുക്കമായിരിക്കും. കാരണം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഒരു ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. കുട്ടികൾക്കും ഇപ്പോൾ ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്. എന്നാൽ, ഒരാൾക്ക് സ്വന്തം പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് അറിയാമോ?

ഒരു വ്യക്തിക്ക് തന്റെ പേരിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ തുറക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ, ആളുകൾക്ക് അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള ഓപ്ഷൻ ഉണ്ട്. കറന്റ് അക്കൗണ്ട്, സാലറി അക്കൗണ്ട്, ജോയിന്റ് അക്കൗണ്ട് അല്ലെങ്കിൽ സേവിംഗ്സ് അക്കൗണ്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സേവിംഗ്സ് അക്കൗണ്ടാണ് പൊതുവെ എല്ലാവരും ആരംഭിക്കുക. മുൻഗണന നൽകേണ്ടതും ഇതിനായിരിക്കും. കാരണം ഇതിൽ നിക്ഷേപിച്ച തുകയുടെ പലിശയും ലഭിക്കും. കൂടുതൽ ഇടപാടുകളുള്ള ആളുകൾ കറന്റ് അക്കൗണ്ട് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുന്നതാണ് ഉചിതം. ബിസിനസുകാർ ആണ് കൂടുതലും കറന്റ് അക്കൗണ്ട് തെരഞ്ഞെടുക്കുന്നത്. ശമ്പളമുള്ള ആളുകൾ, സാലറി അക്കൗണ്ട് അല്ലെങ്കിൽ സീറോ ബാലൻസ് അക്കൗണ്ട് തെരഞ്ഞെടുക്കാം.

എത്ര അക്കൗണ്ടുകൾ തുറക്കാനാകും?

ഇന്ത്യയിൽ ഒരു വ്യക്തിക്ക് തുറക്കാൻ കഴിയുന്ന ബാങ്ക് അക്കൗണ്ടുകള്‍ക്ക് ഒരു നിശ്ചിത എണ്ണം ഇല്ല. അതായത്, ഇതിന് നിശ്ചിത പരിധിയില്ല. ഏതൊരു വ്യക്തിക്കും അവന്റെ ആഗ്രഹത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് എത്ര ബാങ്ക്അക്കൗണ്ടുകൾ വേണമെങ്കിലും തുറക്കാം. ആർ.ബി.ഐ ഇതിന് ഒരു പരിധിയും നിശ്ചയിച്ചിട്ടില്ല.

എന്നാൽ, കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുമ്പോൾ, അവ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ അക്കൗണ്ടുകളും മാനേജ് ചെയ്യണം. ഒരാൾക്ക് വിവിധ ബാങ്കുകളിൽ സേവിംഗ്സ് അല്ലെങ്കിൽ മറ്റ് അക്കൗണ്ടുകൾ തുറക്കാം. എന്നാൽ ഇതിനായി നിങ്ങൾ ബാങ്കിംഗിന്റെ എല്ലാ നിയമങ്ങളും പാലിക്കേണ്ടതുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!