ശബരിമല തീർഥാടകരുടെ വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പത്തനംതിട്ട മൈലപ്ര തയ്യിൽപടിയിലാണ് അപകടം ഉണ്ടായത്.
ബൈക്ക് യാത്രികൻ വടശേരിക്കര സ്വദേശി സി.എസ്.അരുൺകുമാർ (42) ആണ് മരിച്ചത്. സ്കൂട്ടറിൽ ഇടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ പറമ്പിലേക്ക് മറിഞ്ഞു. പത്തനാപുരം കുന്നിക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.