വോയ്‌സ് ഫൈൻ ആർട്‌സ് സൊസൈറ്റി കുടുംബസംഗമം

പേരാവൂർ: വോയ്‌സ് ഫൈൻ ആർട്‌സ് സൊസൈറ്റി ജനറൽ ബോഡി യോഗവും കുടുംബ സംഗമവും തൊണ്ടിയിൽ നടന്നു.ആർച്ച് പ്രീസ്റ്റ് ഫാദർ. ഡോ. തോമസ് കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് തോമസ് കൊച്ചുപൂവത്തും മുട്ടിൽ അധ്യക്ഷത വഹിച്ചു. റിട്ട.കേണൽ ഡോ.സോണിയ ചെറിയാൻ മുഖ്യാതിഥിയായി. സജി മാലത്ത്, തോമസ് പന്തപ്ലാക്കൽ, കെ.സനിൽകുമാർ, ജോയ് കോക്കാട്ട് എന്നിവർ സംസാരിച്ചു .
ഇന്റർനാഷണൽ മാസ്റ്റേഴ്‌സ് അത് ലറ്റിക്‌സ് ട്രിപ്പിൽ മെഡൽ ജേതാവ് രഞ്ജിത്ത് മാക്കുറ്റി, ഇന്റർ നാഷണൽ വോളിബോൾ താരം നിക്കോളാസ് ചാക്കോ തോമസ്,ദേശീയ അമ്പെയ്ത്ത് മെഡൽ ജേതാവ് ദശരഥ് രാജഗോപാൽ, സംസ്ഥാന മാസ്റ്റേഴ്‌സ് നീന്തൽ ട്രിപ്പിൾ മെഡൽ ജേതാവ് ജോയി കോക്കാട്ട്, കെ.എസ്.സോളമൻ, ജെസ്‌വിൻ മാത്യു, അഭിഷേക് ജോസഫ് ബിജു, ഹന്ന റോസ് റിജോ എന്നിവരെ ആദരിച്ചു.