Kannur
ക്ഷേത്രങ്ങളിൽ കവർച്ച: രണ്ട് പേർ പിടിയിൽ

തളിപ്പറമ്പ് : മണിക്കൂറുകൾക്കുള്ളിൽ 3 ക്ഷേത്രങ്ങളിൽ ഭണ്ഡാര കവർച്ച നടത്തി നാലാമത്തെ ക്ഷേത്രത്തിൽ കവർച്ചയ്ക്കെത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളെ കുറുമാത്തൂർ മുയ്യത്ത് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. ഇവരുടെ മോട്ടർ സൈക്കിളും ഇതിലുണ്ടായിരുന്ന മറ്റു ക്ഷേത്രങ്ങളിൽ നിന്ന് കവർച്ച ചെയ്തതെന്നു കരുതുന്ന പണവും കണ്ടെടുത്തിട്ടുണ്ട്.
കോഴിക്കോട് പറമ്പിൽ ബസാർ ഇരിങ്ങാട്ട് മീത്തൽ അഭിനന്ദ്(20), കാരാപ്പറമ്പ് മുണ്ടയാടി താഴെ ടി.ജോഷിത്ത്(33) എന്നിവരെയാണ് മുയ്യം വരഡൂൽ ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ കവർച്ച നടത്താനുള്ള ശ്രമത്തിനിടയിൽ പിടികൂടിയത്. അയ്യപ്പ ഭക്തരുടെ വേഷത്തിൽ എത്തിയ ഇവർ ഓടി രക്ഷപെട്ട ശേഷം വീണ്ടും ക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോഴാണ് ജോഷിത്ത് പിടിയിലായത്.
മുയ്യം ഇരട്ട തൃക്കോവിൽ ക്ഷേത്രം, മുച്ചിലോട്ട് ഭഗവതി ക്ഷേത്രം, കോടല്ലൂർ പാലപ്രത്ത്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും ഇവർ കവർച്ച നടത്തിയിരുന്നു. ഇതിനുശേഷം ഇന്നലെ പുലർച്ചെ 1.40ന് വരഡൂൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഇതുവഴി കടന്നുപോയ നാട്ടുകാരനായ പി.ഹരിദാസും മകനും ഇവരെ സംശയാസ്പദമായ നിലയിൽ ക്ഷേത്രത്തിൽ കാണുകയായിരുന്നു. ഇവർ ക്ഷേത്രത്തിലെത്തി പരിശോധിച്ചപ്പോൾ ഇരുവരും ഓടി രക്ഷപ്പെട്ടു.
തുടർന്നു നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് മോട്ടർ സൈക്കിളും ഇതിൽ സഞ്ചികളിൽ ചില്ലറനാണയ ശേഖരവും കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് പൊലീസ് എത്തി മോട്ടർ സൈക്കിൾ കസ്റ്റഡിയിൽ എടുത്തു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിൽ അപ്പോൾ തന്നെ ക്ഷേത്ര പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. പിന്നീട് അഭിനന്ദിനെ 5.40ന് ക്ഷേത്ര പരിസരത്ത് സംശയാസ്പദമായ നിലയിൽ കണ്ടപ്പോൾ ക്ഷേത്രം ജനറൽ സെക്രട്ടറി ജയരാജിന്റെ നേതൃത്വത്തിൽ വിവരങ്ങൾ അന്വേഷിച്ചു.
അപ്പോഴാണ് ക്ഷേത്രത്തിൽ ദർശനം നടത്തി തിരിച്ച് വരുന്ന ജോഷിത്തിനെ കണ്ടത്. ഇരുവരും പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തപ്പോഴാണ് മറ്റുള്ള ക്ഷേത്രങ്ങളിലും കവർച്ച നടത്തിയ കാര്യം അറിയുന്നത്. കവർച്ച നടന്ന ക്ഷേത്രങ്ങളിൽ എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ ഇരുവരുമായി എത്തി തെളിവെടുപ്പ് നടത്തി.
Kannur
ശമ്പളമില്ല; കെ.എസ്.ആർ.ടി.സി വിട്ട് ദിവസവേതനക്കാർ: കണ്ണൂരിൽ ജോലി ഉപേക്ഷിച്ചത് 77 പേർ

കണ്ണൂർ∙കൃത്യമായി ശമ്പളം ലഭിക്കാത്തതിൽ മനംമടുത്ത് ദിവസവേതനക്കാർ കെഎസ്ആർടിസിയെ കയ്യൊഴിയുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും എംപാനൽ വഴിയും ജോലി നേടിയവരാണു ശമ്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിക്കുന്നത്.കാലാവധി കഴിഞ്ഞ പി.എസ്.സി പട്ടികയിൽ നിന്ന് എടുത്തവരും ഇക്കൂട്ടത്തിലുണ്ട്. കണ്ണൂർ ജില്ലയിൽനിന്ന് 77 പേരും കാസർകോട്ടുനിന്ന് 39 പേരും ജോലി ഉപേക്ഷിച്ചു. ഇതിൽ ഭൂരിഭാഗവും ഡ്രൈവർമാരാണ്.715 രൂപയാണ് ഒരു ദിവസത്തെ വേതനം. ഒരു പതിറ്റാണ്ടിലധികമായി ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. 2007 മുതൽ ജോലി ചെയ്യുന്നവരുമുണ്ട്.ഇൻസെന്റീവ് ഇവർക്ക് കിട്ടാക്കനിയാണ്. മാർച്ചിലെ പകുതി ശമ്പളം ലഭിച്ചത് ഏപ്രിൽ 13ന് ആണ്. 35 ദിവസത്തെ ശമ്പളം കിട്ടാനുണ്ട്. കണ്ണൂർ 34, തലശ്ശേരി 24, പയ്യന്നൂർ 19, കാസർകോട് 20, കാഞ്ഞങ്ങാട് 19 എന്നിങ്ങനെയാണ് ജനുവരി മുതൽ കഴിഞ്ഞ ദിവസം വരെ ജോലി മതിയാക്കി പോയ ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും എണ്ണം.
സർവീസുകൾ റദ്ദാക്കി
പൊതുവേ ജീവനക്കാർ കുറവുള്ള കെഎസ്ആർടിസിയിൽ ദിവസവേതനക്കാർ ജോലി ഉപേക്ഷിക്കുന്നത് സർവീസിനെ ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയിലാണ് കൂടുതലായും ബാധിക്കുന്നത്. കണ്ണൂർ, കാസർകോട് ഡിപ്പോകളിൽ പ്രതിദിനം ശരാശരി 10 സർവീസുകൾ റദ്ദാക്കേണ്ടി വരുന്നു. കാഞ്ഞങ്ങാട്ടും പയ്യന്നൂരും ഏഴും തലശ്ശേരിയിൽ ആറും സർവീസുകൾ കഴിഞ്ഞദിവസം റദ്ദാക്കി.
Kannur
ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട; ഇ-സ്‌കൂട്ടര്‍ റെഡി

കണ്ണൂര്‍: തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു. കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി. കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും. മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്. വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും. കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.
Kannur
തട്ടിപ്പുകാർ എം.വി.ഡിയുടെ പേരിൽ വാട്സ്ആപ്പിലും വരും; പെട്ടാൽ കീശ കീറും

കണ്ണൂർ: ഓൺലൈൻ തട്ടിപ്പുകാർ പണം അപഹരിക്കാനായി കണ്ടെത്തുന്നത് പുതുവഴികൾ. എംവിഡിയുടെ പേരിൽ വാട്സ്ആപ്പിൽ നിയമലംഘന സന്ദേശമയച്ചാണ് ഇപ്പോൾ പുതിയ തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തിൽ സന്ദേശം ലഭിച്ച കുടുക്കിമൊട്ട സ്വദേശിയായ പ്രണവിന് പണം നഷ്ടപ്പെട്ടു. നിയമലംഘനം ചൂണ്ടിക്കാണിച്ചുള്ള സന്ദേശം ലഭിച്ചത്. ചെലാൻ നമ്പർ, നിയമലംഘനം നടത്തിയ തീയതി, വാഹനത്തിന്റെ നമ്പർ, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് ഇയാൾക്ക് സന്ദേശം ലഭിച്ചത്. സന്ദേശമയച്ച അക്കൗണ്ടിന്റെ ചിത്രവും എംവിഡിയുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. ഇതോടൊപ്പം ചെലാൻ ലഭിക്കാൻ സന്ദേശത്തിന് ഒപ്പമുള്ള പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശവും ഉണ്ടായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്