സംസ്ഥാന വ്യാപകമായി ബുധനാഴ്ച എസ്.എഫ്.ഐ പഠിപ്പ്‌മുടക്കും

കേരളത്തിലെ സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്‌ച എസ്.എഫ്.എ സംസ്ഥാന വ്യാപകമായി പഠിപ്പ്‌മുടക്കും.എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയാണ് പഠിപ്പുമുടക്ക് വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തത്.
ഡിസംബര്‍ 6നാണ് സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കും. ഗവര്‍ണര്‍ വസതിയായ രാജ് ഭവൻ വളയാനും എസ്.എഫ്.ഐ തീരുമാനിച്ചിട്ടുണ്ട്. ആര്‍.എസ്.എസ് വക്താവായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികള്‍ പ്രതിഷേധാര്‍ഹമാണ്.